SignIn
Kerala Kaumudi Online
Saturday, 24 October 2026 12.39 AM IST

ഇത് മൂന്നാമൂഴം മാത്രം, ഇനിയുമുണ്ട് ലക്ഷ്യം:മോദി, വിരമിക്കില്ലെന്ന് സൂചന

READ ENGLISH VERSION
s

ന്യൂഡൽഹി: പൊള്ളയായ മുദ്രാവാക്യങ്ങൾ നൽകാതെ പാവപ്പെട്ടവർക്ക് യഥാർത്ഥ വികസനം കൊണ്ടുവന്നത് എൻ.ഡി.എ സർക്കാരാണെന്നും വികസിത ഭാരതത്തിലെ ലക്ഷ്യങ്ങൾ നേടാൻ മുന്നേറാനുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റേത് മൂന്നാമൂഴം മാത്രമാണെന്നും എടുത്തുപറഞ്ഞു. 75 വയസ് പ്രായപരിധി മാനിച്ച് വിരമിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ചുമതലകൾ ബാക്കിയാണെന്ന സൂചന നൽകിയത്.

ലോക്‌സഭയിൽ രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയ്ക്ക് മറുപടി

പറയുകയായിരുന്നു പ്രധാനമന്ത്രി.

ദരിദ്രരുടെ പോരാട്ടങ്ങളും സാധാരണക്കാരുടെ ബുദ്ധിമുട്ടുകളും മധ്യവർഗത്തിന്റെ വെല്ലുവിളികളും മനസ്സിലാക്കാനുള്ള യഥാർത്ഥ പ്രതിബദ്ധതയുള്ളതിനാലാണ് 14-ാം തവണ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിന് മറുപടി പറയാൻ അവസരം ലഭിച്ചതെന്നും ചൂണ്ടിക്കാട്ടി.

'മിസ്റ്റർ ക്ളീൻ നൽകിയത് 15 പൈസ'

മിസ്റ്റർ ക്ളീൻ എന്നറിയപ്പെടുന്ന ഒരു പ്രധാനമന്ത്രി ഭരിച്ച സമയത്ത് ഡൽഹിയിൽ നിന്നനുവദിച്ച ഒരു രൂപയിൽ 15 പൈസ മാത്രമാണ് ഗ്രാമങ്ങളിലെത്തിയതെന്ന് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ പരാമർശിച്ച് മോദി പറഞ്ഞു. അന്ന് പഞ്ചായത്ത് മുതൽ പാർലമെന്റ് വരെ ഒരു പാർട്ടിയാണ് ഭരിച്ചത്. അതിനാൽ ബാക്കി പൈസ എവിടെ പോയെന്ന് എളുപ്പത്തിൽ മനസ്സിലാകും.

ഫോട്ടോ സെഷനുകൾക്കും വ്യക്തിപരമായ വിനോദത്തിനുമായി ചേരികൾ സന്ദർശിക്കുന്നവർക്ക്, പാർലമെന്റിൽ ദരിദ്രരുടെ ക്ഷേമത്തെക്കുറിച്ചുള്ള ചർച്ചകൾ ബോറടിയാകുമെന്ന് രാഹുൽ ഗാന്ധിയെ ഉന്നംവച്ച് മോദി പരാമർശിച്ചു. രാഷ‌്‌ട്രപതിയുടെ പ്രസംഗം ബോറടിപ്പിച്ചെന്ന് രാഹുൽ പറഞ്ഞിരുന്നു. കുടിലുകളിൽ പോയി വിനോദ പരിപാടികൾ നടത്തുന്നവർക്ക് പാർലമെന്റിൽ പാവങ്ങളുടെശബ്ദം കേൾക്കുമ്പോൾ ബോറടിയായി തോന്നും.

വിദേശ നയത്തെക്കുറിച്ച് പറയുന്നത് പക്വതയുടെ ലക്ഷണമാണെന്ന് രാഹുലിന്റെ ചൈനാ പരാമർശത്തിന് മറുപടി നൽകി. രാഹുലിന്റേത് അർബൻ നക്‌സൽ ഭാഷയാണെന്ന് ആവർത്തിച്ച മോദി ഇന്ത്യൻ സ്റ്റേറ്റിനെതിരെ യുദ്ധത്തിന് ആഹ്വാനം ചെയ്യുന്നവർക്ക് ഭരണഘടനയെയോ ഐക്യത്തെക്കുറിച്ചോ സംസാരിക്കാനാകില്ലെന്നും പറഞ്ഞു. വനിതാ രാഷ്‌ട്രപതിയെ അപമാനിക്കേണ്ട എന്ത് ആവശ്യമായിരുന്നുവെന്ന് സോണിയയുടെ പേരുപറയാതെ കുറ്റപ്പെടുത്തി.

പണം 'ശീഷ്മഹൽ(ആഡംബര ഭവനം)' നിർമ്മിക്കാൻ ഉപയോഗിച്ചിട്ടില്ലെന്നും രാഷ്ട്ര നിർമ്മാണത്തിന് ചെലവാക്കിയെന്നും ആംആദ്‌മി പാർട്ടി നേതാവ് കേജ്‌രിവാളിനെ ലക്ഷ്യമിട്ട് മോദി പറഞ്ഞു. പനി പിടിച്ച് വിറയ്‌ക്കുമ്പോഴും നിരാശരാകുമ്പോഴും ആളുകൾ കൂടുതൽ സംസാരിക്കുമെന്ന് പ്രസംഗത്തിനിടെ ബഹളം വച്ച പ്രതിപക്ഷത്തിനെ പരിഹസിക്കുകയും ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA