SignIn
Kerala Kaumudi Online
Saturday, 12 September 2026 3.02 AM IST

പി.എം.ശ്രീ പദ്ധതി തുടരണമെന്ന് കേന്ദ്രത്തിന്റെ കത്ത് 

aa

തിരുവനന്തപുരം: പി.എം ശ്രീ പദ്ധതി തുടരണമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് സംസ്ഥാനത്തിന് കത്തയച്ചു. കേന്ദ്ര സ്‌കൂൾ വിദ്യാഭ്യാസ സെക്രട്ടറി ടി.കെ.അനിൽകുമാറാണ് ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയ്ക്ക്

കത്തയച്ചത്.

സ്‌കൂൾ തലത്തിൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കണം. പി.എം.ശ്രീ പദ്ധതിയിൽ കേരളം ഇതിനകം ധാരണപത്രം ഒപ്പിട്ടതാണെന്നും കത്തിൽ പറയുന്നു. പദ്ധതിയുടെ ഭാഗമായുള്ള തുടർ നടപടികൾ സ്വീകരിക്കണം.

കഴിഞ്ഞയാഴ്ച സമഗ്രശിക്ഷാ കേരളയുടെ ഫണ്ടുമായി ബന്ധപ്പെട്ട് എസ്.എസ്.കെ ഡയറക്ടർ ഡോ.കെ.മോഹൻകുമാർ കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിയുമായി ചർച്ച നടത്തിയിരുന്നു. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ലഭിക്കേണ്ട തുക അനുവദിക്കാമെന്നും പി.എം.ശ്രീയിൽ ഒപ്പിടാതെ എസ്.എസ്.കെ ഫണ്ട് നൽകാനാകില്ലെന്നും കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു. പ്രവർത്തനങ്ങൾ സ്തംഭനത്തിലാകുമെന്ന് ചൂണ്ടിക്കാട്ടി എസ്.എസ്.കെ നിവേദനവും നൽകി.

തുടർന്നാണ് കേന്ദ്രം സംസ്ഥാനത്തിന് കത്തയച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PMSHRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA