അങ്കമാലി: തിരുവനന്തപുരം പുതിയതുറ സ്വദേശിനിയുടെ മൃതദേഹം കറുകുറ്റിയിലെ വാടകവീട്ടിൽ കണ്ടെത്തിയതിൽ ദുരൂഹതകളില്ലെന്ന് പൊലീസ്. പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രാഥമികനിഗമനം. കരുംകുളം പുതിയതുറ താഴേവീട്ടുവിളാകത്തിൽ ഫെർണാണ്ടസിന്റെ ഭാര്യ ഫ്ലോറൻസിയുടെ (36) മൃതദേഹമാണ് വ്യാഴാഴ്ച രാവിലെ അവർ താമസിച്ചിരുന്ന വാടകവീട്ടിൽ കണ്ടെത്തിയത്. മൃതദേഹത്തിന് നാലുദിവസത്തോളം പഴക്കമുണ്ടായിരുന്നു. ആന്തരിക അവയവങ്ങളുടെ പരിശോധനാഫലത്തിനു ശേഷമേ മരണകാരണം കൃത്യമായി അറിയാൻ കഴിയുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു. കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്തേക്ക് കൊണ്ടുപോയി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |