SignIn
Kerala Kaumudi Online
Friday, 02 October 2026 2.41 AM IST

ക്രൈംബ്രാഞ്ച്, സ്പെഷ്യൽബ്രാഞ്ച് നിയമനപരീക്ഷ അട്ടിമറിക്കാൻ നീക്കം

police

തിരുവനന്തപുരം: ക്രൈംബ്രാഞ്ചിലും സ്പെഷ്യൽ ബ്രാഞ്ചിലും നിയമനത്തിനുള്ള പൊലീസിന്റെ അഭിരുചി പരീക്ഷ അട്ടിമറിക്കാൻ നീക്കം. അന്വേഷണ മികവുള്ള ഉദ്യോ​ഗസ്ഥരെ തിരഞ്ഞെടുക്കാനാണ് പ്രവേശന പരീക്ഷ ഏഴ് വർഷമായി നടത്തുന്നത്. ഇത് നിറുത്തലാക്കാൻ ശക്തമായ സമ്മർദ്ദം ഏറെക്കാലമായുണ്ട്. അതിനിടെ, പരീക്ഷ നടത്താതെ ക്രൈംബ്രാഞ്ച് മേധാവി സ്ഥലമാറ്റ ഉത്തരവിറക്കി. ഇതിൽ

ഐ.ജിമാരും എസ്.പിമാരും വിയോജിപ്പ് അറിയിച്ചു.

സമ്മർദ്ദം മറികടന്ന് പരീക്ഷ നടത്തിയത് വിജിലൻസിൽ മാത്രമാണ്. സ്പെഷ്യൽ ബ്രാഞ്ചിലേക്കും പരീക്ഷ നടത്തിയിട്ടില്ല.
ഈ വർഷം മൂന്ന് തവണ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചിരുന്നതാണ്. ഭരണാനൂലികളായ പൊലീസുകാരെ തിരുകി കയറ്റാനെന്നാണ് ആക്ഷേപം.

ക്രൈംബ്രാഞ്ചിലേക്ക് എസ്.ഐ, സീനിയർ സി.പി.ഒ, സി.പി.ഒ, വനിതാ പൊലീസ് എന്നീ തസ്തികകളിലേക്ക് എഴുത്തുപരീക്ഷ, പ്രാക്ടിക്കൽ പരീക്ഷ, ഇന്റർവ്യൂ എന്നിവയിലൂടെയാണ് മുൻപ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുത്തിരുന്നത്. പാസാകുന്നവരെ അഞ്ച് വർഷത്തെ സേവന കാലാവധിയിലാണ് നിയമിച്ചിരുന്നത്. മൂന്ന് വർഷം പോലും തികയാത്തവരെ പെട്ടെന്ന് മാറ്റുമ്പോൾ, അഞ്ച് വർഷ കാലാവധി പൂർത്തിയാക്കിയ ചില ഉദ്യോഗസ്ഥർ അതേ സ്ഥാനങ്ങളിൽ തുടരുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA