
കോഴിക്കോട്: സിറ്റി പൊലീസ് കമ്മിഷണർ എ.പി.ഷൗക്കത്തലിക്കെതിരെ ഭീഷണി പ്രസംഗവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം എം.കെ.നികേഷ്. ഡൽഹിയിൽ സമരം ചെയ്ത ഇടതു നേതാക്കളെ അറസ്റ്റുചെയ്തതിൽ പ്രതിഷേധിച്ച് കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിലേക്ക് നടത്തിയ മാർച്ചിനിടെയാണ് സംഭവം. 'ഡി.വൈ.എഫ്.ഐയുടെ സമര മുഖത്തേക്ക് വന്നാൽ ഷൗക്കത്തലിയുടെ പൊടി പോലും കാണില്ല. ഷൗക്കത്തലി കോഴിക്കോട് വന്നാൽ എല്ലാം ശരിയാകുമെന്നായിരുന്നു പ്രചാരണം. ഏത് അലിയാണെങ്കിലും ഞങ്ങൾക്ക് കണക്കാണ്." പ്രതിഷേധത്തിന്റെ പേരിൽ നെയിം പ്ലേറ്റില്ലാത്ത പൊലീസുകാർ വീട്ടിൽ കയറിയാൽ കണ്ണ് അടിച്ചുപൊട്ടിക്കുമെന്നും നികേഷ് ഭീഷണിമുഴക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |