
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ പ്രതി ചേർത്തതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും രാഷ്ട്രീയമായ ഇടപെടലുണ്ടെന്നും മുൻ ദേവസ്വം പ്രസിഡന്റ് പി.എസ്.പ്രശാന്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഉണ്ണിക്കൃഷ്ണൻ പോറ്റി കള്ളം പറഞ്ഞതിലും ഗൂഢാലോചനയുണ്ട്.
കെ.മുരളീധരൻ എസ്.ഐ.ടിക്ക് കത്ത് കൊടുത്തത് അതിന്റെ തെളിവാണ്. നിയമപരമായി കൂടിയാലോചിച്ച് മുന്നോട്ടു പോകും. 2025ൽ സ്വർണപ്പാളികളിൽ ഒന്നും തൊടാൻ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് കഴിഞ്ഞിട്ടില്ല. ഒരു തവണയാണ് പോറ്റിയെ കണ്ടിട്ടുള്ളത്. കോടതിയെ അറിയിക്കാതെ കൊണ്ടുപോയി എന്നതല്ലാതെ, 2025ൽ നടന്ന സ്വർണം പൂശലിനെക്കുറിച്ച് ഒരു ആക്ഷേപവും നിലവിലില്ല. ബോർഡ് കോടതിയിൽ നൽകിയ ഫയലുകളിൽ നിന്നാണ് 2019ൽ പോറ്റി നടത്തിയ കൊള്ളയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവരുന്നത്. ഒളിക്കാനാണെങ്കിൽ ഫയലുകൾ മാറ്റേണ്ടതല്ലേയെന്നും അദ്ദേഹം ചോദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |