
തൊടുപുഴ: ഡ്യൂട്ടി സമയം മദ്യപിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് സസ്പെൻഷനിലായ എസ്.ഐയെ ഉൾപ്പെടുത്തി പൊലീസിന്റെ ഇൻസ്പെക്ടർ പ്രൊമോഷൻ പട്ടിക. പൊലീസ് ജീപ്പിൽ നിന്ന് മദ്യക്കുപ്പിയും ചീട്ടും നിരോധിത പുകയില ഉത്പന്നവും കണ്ടെത്തിയ സംഭവത്തിൽ സസ്പെപെൻഷനിൽ കഴിയുന്ന കരിമണ്ണൂർ എസ്.ഐ എൻ.എസ്. റോയിക്കാണ് സ്ഥാനക്കയറ്റം നൽകിയത്. 24ന് പൊലീസ് ഹെഡ്ക്വാർട്ടേഴ്സ് പുറത്തിറക്കിയ പ്രൊമോഷൻ പട്ടികയിൽ 43-ാം നമ്പറായി എൻ.എസ്. റോയിയുടെ പേരുണ്ട്. മലപ്പുറം ജില്ലാ നാർക്കോട്ടിക് സെല്ലിലേക്കാണ് റോയിക്ക് നിയമനം നൽകിയിരിക്കുന്നത്.
'ജൂലായ് 17ന് ഇടുക്കി ജില്ലാ പൊലീസിനോട് എൻ.എസ്. റോയിയുടെ പ്രൊമോഷൻ സംബന്ധിച്ച് റിപ്പോർട്ട് തേടിയിരുന്നു. പുറത്തിറങ്ങിയ പട്ടിക ജൂലായ് 20ന് സസ്‌പെൻഷനിലാകുന്നതിന് മുമ്പ് തയ്യാറാക്കിയതാണ്."
-ഡോ. എ. നസീം,
ഇടുക്കി എസ്.പി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |