SignIn
Kerala Kaumudi Online
Thursday, 22 October 2026 10.44 AM IST

ശങ്കരാചാര്യരുടെ ജന്മസ്ഥലം കാക്കാൻ ഡൽഹിയിൽ സമരം

a

ന്യൂഡൽഹി:ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടിയെ ദേശീയ പ്രധാന്യമുള്ള സ്ഥലമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിലെ ജന്തർ മന്തറിൽ ശ്രദ്ധക്ഷണിക്കൽ സമരം.ന്യൂ കാലടി ജനകീയ കൂട്ടായ്മയുടെയും സ്‌നേഹഹൃദയ് ഫൗണ്ടേഷൻ ന്യൂഡൽഹിയും ചേർന്നാണ് സമരം സംഘടിപ്പിച്ചത്.കാലടിയുടെ സമഗ്രവികസനത്തിനായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. ആവശ്യങ്ങൾ അംഗീകരിക്കപ്പെടുന്നതുവരെ സമരങ്ങളും ജനകീയ പ്രചരണങ്ങളും തുടരുമെന്നും സംഘാടകർ പ്രഖ്യാപിച്ചു.കാലടിയിൽ പുതിയ പാലത്തിനായി 120 ദിവസം സമരം ചെയ്ത മിഷൻ ന്യൂ കാലടി ജനകീയ കൂട്ടായ്മയുടെ സമര പ്രവർത്തനങ്ങളുടെ തുടർച്ചയാണിത്.സിനിമ-നാടക പ്രവർത്തകൻ ശ്രീ രാഘവ് പ്രസാദ് മുഖ്യ പ്രഭാഷണം നടത്തി. സ്‌നേഹഹൃദയ് ഫൗണ്ടേഷൻ സഹസ്ഥാപകൻ ലിറിക് അബ്രഹാം ന്യൂ കാലടി ജനകീയ കൂട്ടായ്മയുടെയും സ്‌നേഹഹൃദയ് ഫൗണ്ടേഷന്റെയും പ്രവർത്തനങ്ങൾ വിവരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PROTEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA