SignIn
Kerala Kaumudi Online
Monday, 26 October 2026 3.52 AM IST

എൽ.പി.എസ് റാങ്കുകാരുടെ സമരം : ഇന്ന് തലമുണ്ഡനം

തിരുവനന്തപുരം: എൽ.പി.സ്‌കൂൾ അദ്ധ്യാപക റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ ഇന്ന് സെക്രട്ടേറിയറ്റ് പടിക്കൽ തലമുണ്ഡനം ചെയ്ത് പ്രതിഷേധിക്കും. .സമരം 113 ദിവസം പിന്നിട്ടിട്ടും സർക്കാർ വാഗ്ദാനങ്ങൾ നടപ്പാക്കാത്തതിനെ തുടർന്നാണ് സമരം കൂടുതൽ ശക്തമാക്കുന്നത്. ഒരു ഉദ്യോഗാർത്ഥി തലമുണ്ഡനം ചെയ്ത് മരണം വരെ നിരാഹാര സമരം ആരംഭിക്കുമെന്ന് അസോസിയേഷൻ അറിയിച്ചു. 37 ദിവസം നീണ്ടു നിന്ന പ്രതിഷേധ സമരത്തിനും 13 ദിവസം നീണ്ട നിരാഹാര സമരത്തിനും പിന്നാലെ സർക്കാർ ചർച്ചയ്ക്ക് വിളിക്കുകയും ഉദ്യോഗാർത്ഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ചതായി അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ ചർച്ചയിൽ ഉറപ്പു നൽകിയ കാര്യങ്ങൾ നടപ്പിലാക്കാത്തത് ഉദ്യോഗാർത്ഥികളോടുള്ള വഞ്ചനയാണെന്ന് അസോസിയേഷൻ ആരോപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PROTEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA