SignIn
Kerala Kaumudi Online
Saturday, 24 October 2026 12.38 AM IST

പി.എസ്.സി പൊതു പ്രാഥമിക പരീക്ഷ എഴുതാത്തവർക്ക് വീണ്ടും അവസരം

s


ഡിസംബർ 28, ജനുവരി 11, 25 തീയതികളിൽ നടത്തിയ പൊതുപ്രാഥമിക പരീക്ഷയിൽ പങ്കെടുക്കാൻ കഴിയാതിരുന്ന മതിയായ കാരണമുള്ളവർക്ക്

ഫെബ്രുവരി 8ന് നടക്കുന്ന നാലാംഘട്ട പരീക്ഷ എഴുതാൻ അവസരം നൽകും.

അംഗീകൃത സർവകലാശാലകൾ/സ്ഥാപനങ്ങൾ നടത്തിയ പരീക്ഷയുണ്ടായിരുന്നവർ രണ്ട് പരീക്ഷകളുടെയും അഡ്മിഷൻ ടിക്കറ്റ് ഹാജരാക്കണം. അപകടം പറ്റി

ചികിത്സയിലുള്ളവർ/അസുഖബാധിതർ, പ്രസവ സംബന്ധമായ രോഗങ്ങളുള്ളവർ, ഗർഭിണിയായി യാത്രാബുദ്ധിമുട്ടുള്ളവർ, ഡോക്ടർമാർ വിശ്രമം നിർദ്ദേശിച്ചിട്ടുള്ളവർ തുടങ്ങിയവർ ചികിത്സാ സർട്ടിഫിക്കറ്റും മെഡിക്കൽ സർട്ടിഫിക്കറ്റും ഹാജരാക്കണം. പരീക്ഷാതീയതിയിൽ സ്വന്തം വിവാഹം നടന്ന ഉദ്യോഗാർത്ഥികളും ഏറ്റവും അടുത്ത ബന്ധുക്കളുടെ മരണം കാരണം പരീക്ഷ എഴുതാൻ കഴിയാത്തരും പരീക്ഷാകേന്ദ്രം ഉൾപ്പെടുന്ന പി.എസ്.സി ജില്ലാ
ഓഫീസിൽ തെളിവ് സഹിതം അപേക്ഷിക്കണം. തിരുവനന്തപുരം ജില്ലയിലെ അപേക്ഷകൾ പി.എസ്.സി ആസ്ഥാന ഓഫീസിലെ ഇ.എഫ് വിഭാഗത്തിലാണ് നൽകേണ്ടത്. 31ന് വൈകിട്ട് 5.15 വരെ ലഭിക്കുന്ന അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2546260, 246

അഭിമുഖം

വയനാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽ.പി.സ്‌കൂൾ ടീച്ചർ (തമിഴ് മീഡിയം) (കാറ്റഗറി നമ്പർ 708/2023) തസ്തികയിലേക്ക് 29 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.

പ്രമാണപരിശോധന

കേരള ലൈവ്‌സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോർഡിൽ അസിസ്റ്റന്റ് കമ്പൈലർ (കാറ്റഗറി നമ്പർ 257/2023) തസ്തികയിലേക്ക് 29ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും.

അ​ഭി​മു​ഖം​ ​ന​ട​ത്തും

കേ​ര​ള​ ​സ്റ്റേ​റ്റ് ​ഫി​നാ​ൻ​ഷ്യ​ൽ​ ​എ​ന്റ​ർ​പ്രൈ​സി​ൽ​ ​പ്യൂ​ൺ​/​വാ​ച്ച്മാ​ൻ​ ​(​ഒ.​ബി.​സി.​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 265​/2024​)​ ​ത​സ്തി​ക​യി​ലേ​ക്ക് ​അ​ഭി​മു​ഖം​ ​ന​ട​ത്താ​ൻ​ ​പി.​എ​സ്.​സി​ ​യോ​ഗം​ ​തീ​രു​മാ​നി​ച്ചു.

ചു​രു​ക്ക​പ്പ​ട്ടിക
കേ​ര​ള​ ​അ​ഗ്രി​ക​ൾ​ച്ച​ർ​ ​യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​ ​ഫാം​ ​അ​സി​സ്റ്റ​ന്റ് ​ഗ്രേ​ഡ് 2​ ​(​അ​ഗ്രി​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 32​/2024​),​ ​വ്യാ​വ​സാ​യി​ക​ ​പ​രി​ശീ​ല​ന​ ​വ​കു​പ്പി​ൽ​ ​ജൂ​നി​യ​ർ​ ​ഇ​ൻ​സ്ട്ര​ക്ട​ർ​ ​(​ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 641​/2023​),​ ​(​ഡ്ര​സ്സ് ​മേ​ക്കിം​ഗ്)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 642​/2023​),4.​ ​സാ​ങ്കേ​തി​ക​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ൽ​ ​ജൂ​നി​യ​ർ​ ​ഇ​ൻ​സ്ട്ര​ക്ട​ർ​ ​ഇ​ൻ​ ​ടെ​യി​ല​റിം​ഗ് ​ആ​ൻ​ഡ് ​ഗാ​ർ​മ​ന്റ് ​മേ​ക്കിം​ഗ് ​ട്രെ​യി​നിം​ഗ് ​സെ​ന്റ​ർ​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 687​/2023​),​ ​ഇ​ൻ​ഷ്വ​റ​ൻ​സ് ​മെ​ഡി​ക്ക​ൽ​ ​സ​ർ​വീ​സ​സി​ൽ​ ​അ​സി​സ്റ്റ​ന്റ് ​ഇ​ൻ​ഷ്വ​റ​ൻ​സ് ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ​ർ​ ​(​ആ​യു​ർ​വേ​ദ​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 4​/2024​),​ ​കേ​ര​ള​ ​സ്റ്റേ​റ്റ് ​കോ​-​ഓ​പ്പ​റേ​റ്റീ​വ് ​ബാ​ങ്കി​ൽ​ ​കോ​ൺ​ഫി​ഡ​ൻ​ഷ്യ​ൽ​ ​അ​സി​സ്റ്റ​ന്റ് ​(​കാ​റ്റ​ഗ​റി​ ​ന​മ്പർ
500​/2023​),​ ​ഓ​ട്ടോ​കാ​സ്റ്റ് ​ലി​മി​റ്റ​ഡി​ൽ​ ​സ്റ്റെ​നോ​ഗ്രാ​ഫ​ർ​ ​ഗ്രേ​ഡ് 4​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 700​/2022​)​ ​ത​സ്തി​ക​ക​ളി​ൽ​ ​ചു​രു​ക്ക​പ്പ​ട്ടി​ക​ ​പ്ര​സി​ദ്ധീ​ക​രി​ക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA