SignIn
Kerala Kaumudi Online
Tuesday, 14 July 2026 5.01 AM IST

44 തസ്‌തികകളിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കും

a

സെക്രട്ടേറിയേറ്റ്/പി.എസ്.സി എന്നിവിടങ്ങളിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ്, സഹകരണ അപ്പെക്സ് സൊസൈറ്റികളിൽ ജൂനിയർ ക്ലർക്ക്, വിവിധ ജില്ലകളിൽ വനം വകുപ്പിൽ സർവേ ലാസ്‌കർ,ഡിപ്പോ ആൻഡ് വാച്ച് സ്റ്റേഷൻ വാച്ചർ,പ്ലാന്റേഷൻ വാച്ചർ,വുമൺ പോലീസ് കോൺസ്റ്റബിൾ (ട്രെയിനി) ഉൾപ്പെടെ താഴെപ്പറയുന്ന 44 വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേർന്ന പി.എസ് .സി യോഗം തീരുമാനിച്ചു.സെപ്തംബർ 13 ആണ് അവസാന തീയതി.കൂടുതൽ വിവരങ്ങൾ ഓഗസ്ത് 1 ലക്കം പി.എസ്.സി ബുള്ളറ്റിനിൽ ലഭിക്കും.


അഭിമുഖം നടത്തും

കേരള സ്റ്റേറ്റ് ഹാന്റ്ലൂം വീവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിൽ (ഹാന്റക്സ്) സെയിൽസ്മാൻ ഗ്രേഡ് 2/സെയിൽസ് വുമൺ ഗ്രേഡ് 2 (പാർട്ട് 2 - സൊസൈറ്റി കാറ്റഗറി) (കാറ്റഗറി നമ്പർ 17/2026 -ഈഴവ/ബില്ല/തിയ്യ).), കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ വർക്കർ/പ്ലാന്റ് അറ്റൻഡർ ഗ്രേഡ് 3 (പാർട്ട് 2 - സൊസൈറ്റി കാറ്റഗറി) (കാറ്റഗറി നമ്പർ 500/2025-മുസ്ലീം) എന്നീ തസ്തികകളിലേക്ക് അഭിമുഖം നടത്തും.

ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും

വിവിധ ജില്ലകളിൽ വിവിധ വകുപ്പുകളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 521/2024, 522/2024, 701/2024-എൽ.സി./എ.ഐ.), സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ കമ്പനി/കോർപ്പറേഷൻ/ബോർഡുകളിൽ സ്റ്റെനോഗ്രാഫർ/കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 247/2024), സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ കമ്പനി/കോർപ്പറേഷൻ/ബോർഡ്/ സൊസൈറ്റികൾ/ലോക്കൽ അതോറിറ്റികളിൽ സ്റ്റെനോഗ്രാഫർ/കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 658/2024-പട്ടികജാതി, 434/2024), പട്ടികജാതി വികസന വകുപ്പിൽ ട്രെയിനിങ് ഇൻസ്ട്രക്ടർ (ഡ്രാഫ്ട്സ്മാൻ സിവിൽ) (കാറ്റഗറി നമ്പർ 455/2025-തസ്തികമാറ്റം മുഖേന, 230/2025-പട്ടികവർഗ്ഗം) തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.

സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും

ഹാർബർ എൻജിനീയറിംഗ് വകുപ്പിൽ ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 1/ഓവർസിയർ ഗ്രേഡ് 1 (സിവിൽ) (കാറ്റഗറി നമ്പർ 724/2025), പൊതുമരാമത്ത് വകുപ്പിൽ ഒന്നാംഗ്രേഡ് ഓവർസിയർ/ഒന്നാംഗ്രേഡ് ഡ്രാഫ്ട്സ്മാൻ (സിവിൽ) (വകുപ്പുതല ജീവനക്കാരിൽ നിന്നും മാത്രം) (കാറ്റഗറി നമ്പർ 02/2026) എന്നീ തസ്തികകളിലേക്ക് സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA