SignIn
Kerala Kaumudi Online
Thursday, 16 July 2026 2.12 AM IST

ജോലി സുരക്ഷിതത്വം ഉറപ്പാക്കണം: കെ.എസ്.ടി.എ

aa

തിരുവനന്തപുരം: പി.എസ്.സി വഴി ജോലിക്ക് കയറിയ അദ്ധ്യാപകരെ തസ്തിക നഷ്ടപ്പെട്ടെന്ന കാരണത്താൽ പിരിച്ചുവിടാൻ ഉത്തരവിറക്കിയ നടപടി പ്രതിഷേധാർഹമാണെന്നും അദ്ധ്യാപകരുടെ ജോലി സുരക്ഷിതത്വം സർക്കാർ ഉറപ്പാക്കണമെന്നും കെ.എസ്.ടി.എ ആവശ്യപ്പെട്ടു. സർക്കാർ സ്‌കൂളുകളിൽ 2734 തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ മറുപടി നൽകിയപ്പോഴാണ് അദ്ധ്യാപകരെ പിരിച്ചുവിടുന്നത്. തസ്തിക ഇല്ലെങ്കിൽ സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ച് അദ്ധ്യാപകരെ സംരക്ഷിക്കാൻ സർക്കാർ തയ്യാകാണമെന്ന് കെ.എസ്.ടി.എ ജനറൽ സെക്രട്ടറി ടി.കെ.എ ഷാഫിയും സംസ്ഥാന പ്രസിഡന്റ് എ.കെ.ബീനയും പ്രസ്താവനയിൽ പറഞ്ഞു.

അദ്ധ്യാപക ദ്രോഹ നടപടി : എ.കെ.എസ്.ടി.യു
തിരുവനന്തപുരം: പി.എസ്.സി വഴി നിയമനം നേടിയ സർക്കാർ സ്‌കൂൾ അദ്ധ്യാപകരെ ഏത് ന്യായത്തിലായാലും പുറത്താക്കുന്നത് അദ്ധ്യാപക ദ്രോഹ നടപടിയാണെന്ന് എ.കെ.എസ്.ടി.യു ജനറൽ സെക്രട്ടറി ഒ.കെ.ജയകൃഷ്ണൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA