SignIn
Kerala Kaumudi Online
Sunday, 20 September 2026 2.51 PM IST

31 തസ്തികകളിലേക്ക് പി.എസ്.സി വിജ്ഞാപനം

psc

തിരുവനന്തപുരം: ലാൻഡ് യൂസ് ബോർഡിൽ അഗ്രികൾച്ചർ ഓഫീസർ, പുരാവസ്തു വകുപ്പിൽ റിസർച്ച് ഓഫീസർ, ഹാർബർ എൻജിനിയറിംഗ് വകുപ്പിൽ ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 1/ഓവർസിയർ ഗ്രേഡ് 1 (സിവിൽ), മ്യൂസിയം ആൻഡ് മൃഗശാല വകുപ്പിൽ സാർജന്റ്, ജയിൽ വകുപ്പിൽ പി.ഡി ടീച്ചർ (പുരുഷൻമാർ), കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ തുടങ്ങി സംസ്ഥാന തല ജനറൽ വിഭാഗത്തിൽ 12 തസ്തികകളിലും സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റിലേക്ക് രണ്ടു തസ്തികകളിലും ജില്ലാതല സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റിനായി രണ്ടു തസ്തികകളിലും എൻ.സി.എയിലേക്ക് 15 തസ്തികകളിലും ഉൾപ്പെടെ 31 തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിക്കാൻ ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു.


 പ്ലസ്ടുതല മുഖ്യപരീക്ഷ: അർഹതാ പട്ടിക പ്രസിദ്ധീകരിക്കും

ലാൻഡ് റവന്യു വകുപ്പിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് - സെലക്ഷൻ ഗ്രേഡ് (പട്ടികജാതി/പട്ടികവർഗം) (കാറ്റഗറി നമ്പർ 290/2020), കേരള പബ്ലിക് സർവീസ് കമ്മിഷനിൽ ഓഫീസ് സൂപ്രണ്ട് (പട്ടികജാതി/പട്ടികവർഗം) (കാറ്റഗറി നമ്പർ 550/2019), കേരള പൊലീസ് സർവീസിൽ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ (പട്ടികവർഗം) (കാറ്റഗറി നമ്പർ 499/2020), പൊലീസ് സബോർഡിനേറ്റ് സർവീസിൽ വുമൺ പൊലീസ് കോൺസ്റ്റബിൾ (വുമൺ പൊലീസ് ബറ്റാലിയൻ- പട്ടികവർഗം) (കാറ്റഗറി നമ്പർ 73/2020),കേരള പൊലീസ് സർവീസിൽ (ആംഡ് പൊലീസ് ബറ്റാലിയൻ) ആംഡ് പൊലീസ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ (പട്ടികവർഗം) (കാറ്റഗറി നമ്പർ 407/2020), വിവിധ ജില്ലകളിൽ കേരള പൊലീസ് സർവീസിൽ പൊലീസ് കോൺസ്റ്റബിൾ (പട്ടികവർഗം) (കാറ്റഗറി നമ്പർ 251/2020), പാലക്കാട്, മലപ്പുറം ജില്ലകളിൽ വിവിധ വകുപ്പുകളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 (പട്ടികവർഗം) (കാറ്റഗറി നമ്പർ 253/2020),വിവിധ ജില്ലകളിൽ കേരള പൊലീസ് സർവീസിൽ പൊലീസ് കോൺസ്റ്റബിൾ (ആംഡ് പൊലീസ് ബറ്റാലിയൻ) (പട്ടികജാതി/പട്ടികവർഗം) (കാറ്റഗറി നമ്പർ 340/2020), ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡിൽ ടൈപ്പിസ്റ്റ് ക്ലാർക്ക് (ഡി.എ-ഓർത്തോ മോഡറേറ്റ്) (കാറ്റഗറി നമ്പർ 66/2020), കെ.ടി.ഡി.സി ലിമിറ്റഡിൽ സ്റ്റെനോഗ്രാഫർ (കാറ്റഗറി നമ്പർ 151/2020) എന്നീ തസ്തികകളിലേക്ക് അർഹതാ പട്ടിക പ്രസിദ്ധീകരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA