തനിക്ക് നാർസിസ്റ്റിക് പ്രവണതകളുണ്ടെന്ന് ബിഗ് ബോസ് താരം ഡോ. റോബിൻ രാധാകൃഷ്ണൻ. തെറാപ്പി ആരംഭിച്ചതായും മാനസികാരോഗ്യത്തിന് പ്രാധാന്യം നൽകി സമൂഹ മാദ്ധ്യമങ്ങളിൽ നിന്നും താൽക്കാലികമായി ഇടവേള എടുക്കുകയാണെന്നും റോബിൻ വ്യക്തമാക്കി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് റോബിൻ ഇക്കാര്യം അറിയിച്ചത്.
'എന്നിൽ നാർസിസ്റ്റിക് പ്രവണതകളുണ്ടെന്ന് തിരിച്ചറിയുന്നു. അത് തിരുത്തിയെടുക്കേണ്ടതുണ്ടെന്നും ആ യാഥാർഥ്യം മനസിലാക്കിക്കൊണ്ട് അതിന്റെ പൂർണ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നുവെന്നും അറിയിക്കുന്നു. ഞാൻ ഇതിനകം തന്നെ തെറാപ്പി ആരംഭിച്ചിട്ടുണ്ട്. സ്വയം വിലയിരുത്തലിന്റെയും മാറ്റങ്ങളുടെയും ഒരു മികച്ച വ്യക്തിയായി മാറാനുള്ള ഈ യാത്ര തുടരാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്. എന്നിലേക്ക് തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാനും എന്റെ മാനസികാരോഗ്യത്തിനും എന്നെ യഥാർഥത്തിൽ സ്നേഹിക്കുന്ന പ്രിയപ്പെട്ടവർക്ക് സമയം മാറ്റിവയ്ക്കുന്നതിനുമായി സോഷ്യൽ മീഡിയയിൽ നിന്നും താൽക്കാലികമായി ഇടവേള എടുക്കുകയാണ്.
മാറ്റത്തിന് സമയമെടുക്കുമെന്ന് എനിക്കറിയാം. എങ്കിലും അതിനുവേണ്ടി അധ്വാനിക്കാൻ ഞാൻ തയ്യാറാണ്. എനിക്ക് സ്നേഹവും പിന്തുണയും നൽകി എന്നെ മനസിലാക്കിയ എല്ലാവർക്കും നന്ദി. കൂടുതൽ കരുത്തോടെയും ശാന്തതയോടെയും എന്നത്തേക്കാളും മികച്ചൊരു വ്യക്തിത്വത്തോടെയും ഞാൻ തിരികെ വരും'- റോബിൻ പോസ്റ്റിൽ കുറിച്ചു.
ബിഗ് ബോസ് മലയാളം നാലാം സീസണിലെ മത്സരാർത്ഥിയായിരുന്ന റോബിൻ ബിജെപി പ്രവർത്തകൻ കൂടിയാണ്. 2026 കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ കുണ്ടറ നിയോജകമണ്ഡലത്തിൽ നിന്ന് എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു.
Bigg Boss Malayalam contestant Dr. Robin Radhakrishnan said that he has identified narcissistic tendencies in himself and has started therapy. In a Facebook post, he said he is taking a temporary break from social media to focus on his mental well-being, self-reflection and spending time with people who genuinely care about him.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |