
കൊല്ലം: മാതാ അമൃതാനന്ദമയി മഠത്തിന്റെ അമൃതകീർത്തി പുരസ്‌കാരത്തിന് മുൻ ഗവർണറും അഭിഭാഷകനും ഗ്രന്ഥകാരനുമായ അഡ്വ. പി.എസ്.ശ്രീധരൻ പിള്ള അർഹനായി. 1,23,456 രൂപയും ആർട്ടിസ്റ്റ് നമ്പൂതിരി രൂപകല്പന ചെയ്ത സരസ്വതി ശില്പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. മാതാ അമൃതാനന്ദമയി മഠത്തിന്റെ വിശ്വസേവാദിനാഘോഷങ്ങളുടെ ഭാഗമായി 26ന് വൈകിട്ട് കൊല്ലം അമൃതപുരി അമൃതവിശ്വവിദ്യാപീഠം ക്യാമ്പസിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും. സ്വാമി അമൃതസ്വരൂപാനന്ദ പുരി അദ്ധ്യക്ഷനും ഡോ.കെ.എസ്.രാധാകൃഷ്ണൻ, ഡോ.എം. ലക്ഷ്മീകുമാരി, സ്വാമി തുരീയാമൃതാനന്ദ പുരി എന്നിവർ അംഗങ്ങളായ കമ്മിറ്റിയാണ് പുരസ്‌കാര നിർണയം നടത്തിയത്. ഭാര്യ: അഡ്വ.കെ.റീത.മക്കൾ:അഡ്വ.അർജുൻ ശ്രീധർ, ഡോ.ആര്യ അരുൺ. മരുമക്കൾ: ഡോ.ജിപ്സ അർജുൻ, അഡ്വ. അരുൺ കൃഷ്ണധൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |