
തിരുവനന്തപുരം: വനം വകുപ്പിൽ ഉന്നതതലത്തിൽ അഴിച്ചുപണി. 18 ഐ.എഫ്.എസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി സർക്കാർ ഉത്തരവിറക്കി.
തിരുവനന്തപുരം ഡി.എഫ്.ഒ ആയിരുന്ന എ. ഷാനവാസിനെ കോട്ടയം സൗത്ത് റീജിയൻ ഡെപ്യൂട്ടി കൺസർവേറ്ററായി നിയമിച്ചു. കോതമംഗലം ഡി.എഫ്.ഒ ആയിരുന്ന കെ.ആർ. സൂരജ് ബെന്നിനെ തിരുവനന്തപുത്തേക്ക് മാറ്റി. തെന്മല ഡി.എഫ്.ഒ അനിൽ ആന്റണിയെ കൊല്ലം സോഷ്യൽ ഫോറസ്ട്രി ഡെപ്യൂട്ടി കൺസർവേറ്ററാക്കി. അരിപ്പ ഫോറസ്റ്റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായിരുന്ന എം. രാജയെ തെന്മല ഡി.എഫ്.ഒയാക്കി.
റാന്നി ഡി.എഫ്.ഒ എൻ. രാജേഷിനെ കോഴിക്കോട് നോർത്ത് റീജിയൻ ഡെപ്യൂട്ടി കൺസർവേറ്ററാക്കി. കെ. അരുൾസെൽവൻ റാന്നി ഡി.എഫ്.ഒ ആകും. നിലമ്പൂർ നോർത്ത് ഡി.എഫ്.ഒ പി. ധനേഷ്‌കുമാറിനെ നിലമ്പൂർ ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (റിസർച്ച്) ആയി നിയമിച്ചു. ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (റിസർച്ച്) കെ.കെ. സുനിൽ കുമാറിനെ നിലമ്പൂർ (നോർത്ത്) ഡി.എഫ്.ഒ ആയും നിയമിച്ചു. തൃശ്ശൂർ ഡെപ്യൂട്ടി കൺസർ വേറ്റർ ഓഫ് ഫോറസ്റ്റ് (റിസർച്ച്) ജോസഫ് തോമസിനെ ചാലക്കുടി ഡി.എഫ്.ഒ ആയി നിയമിച്ചു. ചാലക്കുടി ഡി.എഫ്.ഒ എം. വെങ്കിടേശ്വരനെ സുൽത്താൻ ബത്തേരി ഡെപ്യൂട്ടി കൺസർവേറ്റർ ആൻഡ് വൈൽഡ് ലൈഫ് വാർഡനാക്കി.
സുൽത്താൻ ബത്തേരി വൈൽഡ് ലൈഫ് വാർഡൻ വരുൺദാലിയെ ഡെപ്യൂട്ടി കൺസർവേറ്റർ ഒഫ് ഫോറസ്റ്റ് (വൈൽഡ് ലൈഫ്) ആയി നിയമിച്ചു. പെരിയാർ ടൈഗർ റിസർവ് (ഈസ്റ്റ്) ഡെപ്യൂട്ടി ഡയറക്ടർ പി.യു. സാജുവിനെ സെൻട്രൽ ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (വർക്കിംഗ് പ്ലാൻ) ആയി സ്ഥലം മാറ്റി. കോന്നി ഡി.എഫ്.ഒ ആയുഷ്‌കുമാർ കോരിയാണ് ഡെപ്യൂട്ടി കൺസർവേറ്റർ ഒഫ് ഫോറസ്റ്റ് (അഡ്മിനിസ്‌ട്രേഷൻ). കെ.എസ്. ജസ്റ്റിൻ സ്റ്റാൻലിയെ പെരിയാർ ടൈഗർ റിസർവ് (ഈസ്റ്റ്) ഡെപ്യൂട്ടി ഡയറക്ടറാക്കി. എം. വിമലിനെ കോതമംഗലം ഡി.എഫ്.ഒയാക്കി. അഭയ് യാദവിനെ തൃശ്ശൂർ ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (റിസർച്ച്) നോർത്ത് ആയും മണിപ്പൂർ കേഡറിൽ നിന്ന് എത്തിയ എൻ. വല്ലിയെ അരിപ്പ സ്റ്റേറ്റ് ഫോറസ്റ്റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായും നിയമിച്ചു. എസ്.ബി. മിഥുൻ മോഹനെ കോന്നി ഡി.എഫ്.ഒ യുടെ പൂർണചുമതലയുള്ള അഡിഷനൽ ഡെപ്യൂട്ടി കൺസർവേറ്ററായും സ്ഥലം മാറ്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |