ചേർത്തല:പുന്നപ്ര-വയലാർ രക്തസാക്ഷി വാർഷിക വാരാചരണത്തിന് ഇന്ന് സമാപനം. വയലാർ സമരവാർഷികദിനമായ ഇന്ന് രാവിലെ ആലപ്പുഴ വലിയചുടുകാടിൽ നിന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും മേനാശ്ശേരി രക്തസാക്ഷി സ്മാരകത്തിൽ നിന്നും മുതിർന്ന സി.പി.എം നേതാവ് കെ.വി.ദേവദാസും കൈമാറുന്ന ദീപശിഖകൾ ഉച്ചയോടെ വയലാറിലെത്തും. വാരാചരണകമ്മിറ്റി പ്രസിഡന്റ് എം.സി.സിദ്ധാർത്ഥൻ ഏറ്റുവാങ്ങി വയലാർ മണ്ഡപത്തിൽ സ്ഥാപിക്കും.
രണ്ടിന് വയലാർരാമവർമ്മ അനുസ്മരണസമ്മേളനത്തിൽ വിദ്വാൻ.കെ.രാമകൃഷ്ണൻ അദ്ധ്യക്ഷനാകും. 5ന് വയലാർ രക്തസാക്ഷി മണ്ഡപത്തിൽ പ്രതിപക്ഷനേതാവ് പിണറായിവിജയൻ പൊതുസമ്മേളനംഉദ്ഘാടനം ചെയ്യും. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ടി.എം.തോമസ് ഐസക് തുടങ്ങിയവർ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |