SignIn
Kerala Kaumudi Online
Wednesday, 08 July 2026 5.53 PM IST

ഇനി സുഗതനും ബിജെപിക്കും രക്ഷ ഹൈക്കോടതി മാത്രം; കോർപ്പറേഷൻ ഭരണം പോലും തുലാസിൽ

r-sugathan
ആർ സുഗതൻ അറസ്റ്റിലായപ്പോൾ

തിരുവനന്തപുരം: കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ സുഗതന് വീണ്ടും തിരിച്ചടി. സുഗതന്റെ ആറ് മാസത്തെ കാപ്പാതടവ് കാപ്പാ ഉപദേശക സമിതി ശരിവച്ചതോടെയാണ് തിരിച്ചടി നേരിടേണ്ടിവന്നത്. സുഗതനെ തടങ്കലിൽ വയ്‌ക്കാൻ തക്കതായ കാരണമുണ്ടെന്നാണ് ഉപദേശക സമിതി സർക്കാരിന് നൽകിയിരിക്കുന്ന റിപ്പോർട്ട്. ഇതോടെ സുഗതന്റെ തടങ്കൽ തുടരുമെന്ന് കാട്ടി ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി.

ജൂൺ പത്തിനാണ് സുഗതൻ അറസ്റ്റിലായത്. അന്ന് മുതൽ ആറ് മാസം സുഗതൻ ജയിലിൽ കഴിയണം. വധശ്രമം ഉൾപ്പെടെ നിരവധി വകുപ്പുകൾ ചുമത്തിയാണ് സുഗതനെതിരെ കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. നടപടിക്കെതിരെ സുഗതന് ഹൈക്കോടതിയെ സമീപിക്കാം. ഹൈക്കോടതിയും തള്ളിയാൽ സുഗതൻ ജയിലിൽ തുടരണം. ഇങ്ങനെ സംഭവിച്ചാൽ കൗൺസിലർ സ്ഥാനവും നഷ്‌ടമാകും. ഇത് ബിജെപി ഭരണത്തിന് വലിയ തിരിച്ചടിയാകും. 101 അംഗ സമിതിയിൽ സുഗതൻ ഉൾപ്പെടെ 50 അംഗങ്ങളാണ് ബിജെപിക്കുള്ളത്. ഒരു സ്വതന്ത്രന്റെ പിന്തുണയോടെയാണ് ബിജെപി ഭരിക്കുന്നത്.

കഴിഞ്ഞ ദിവസം സുഗതന്റെ രണ്ട് ജാമ്യാപേക്ഷകൾ നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. മാർച്ചിൽ വട്ടിയൂർക്കാവ് വെള്ളേക്കടവ് ജംഗ്‌ഷനിൽ വച്ച് അരുവിപ്പുറം കുളുമല സ്വദേശി പ്രശാന്തിനെ മർദിച്ച കേസിലും കാപ്പ കേസിൽ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാരെ ആക്രമിച്ച കേസിലുമാണ് സുഗതൻ ജാമ്യഹർജി നൽകിയിരുന്നത്. നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിൽ റിമാൻഡിലാണ് സുഗതൻ.

English Summary

BJP councillor R. Sugathan has suffered another setback after the KAAPA Advisory Board upheld his six-month preventive detention, stating there were sufficient grounds for his detention. The Kerala Home Department has ordered that he remain in custody. Sugathan, arrested on June 10, can challenge the decision in the High Court, but if unsuccessful, he could lose his councillor post. This may also threaten the BJP-led corporation administration, which relies on a narrow majority. He is currently lodged in Viyyur Central Jail and faces multiple cases, including attempted murder and assault on police officers.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUGATHAN, BJP KERALA, HIGH COURT, CORPORATION GOVERNANCE, BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA