
വടകര: റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ ലോറി മറിഞ്ഞപ്പോൾ ഒഴിവായത് വൻ ദുരന്തം. ഇന്നലെ രാവിലെ ഏഴരയോടെ വടകരയ്ക്കും മാഹിക്കും ഇടയിലുള്ള മുക്കളി സ്‌റ്റേഷനിലായിരുന്നു സംഭവം. ആ സമയത്ത് ഇതുവഴി ട്രെയിനുകളൊന്നും ഇല്ലാത്തതിനാൽ അപകടമൊന്നും ഉണ്ടായില്ല. അതേസമയം സംഭവം റിപ്പോർട്ട് ചെയ്തതിനെതുടർന്ന് രാവിലത്തെ വന്ദേ ഭാരതടക്കം മൂന്ന് ട്രെയിനുകൾ വിവിധ സ്‌റ്റേഷനുകളിലായി നിറുത്തിയിട്ടു. സ്റ്റേഷൻ പ്ലാറ്റ്‌ഫോമിന്റെ നിർമ്മാണ പ്രവൃത്തികൾക്കായി എത്തിയ ടിപ്പർ ലോറിയാണ് ട്രാക്കിലേക്ക് മറിഞ്ഞത്. സ്‌റ്റേഷൻ നവീകരണ പ്രവൃത്തി നടക്കുന്നുണ്ടായിരുന്നു. ടിപ്പർ ലോറി ഡ്രൈവർക്ക് അപസ്മാരം വന്നതാണ് സംഭവത്തിന് കാരണമെന്നാണ് പറയപ്പെടുന്നത്. ഇതുസംബന്ധിച്ച് റെയിൽവേ അന്വേഷണത്തിന് ഉത്തരവിട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |