തിരുവനന്തപുരം: ട്രെയിനിലും റെയിൽവേ സ്റ്റേഷനിലും മാലിന്യമെറിഞ്ഞാൽ പിഴ 500 രൂപയിൽ നിന്ന് 1000 രൂപയാക്കി. കോടതിവഴിയാണ് പിഴ ഈടാക്കുന്നതെങ്കിൽ 2000 രൂപ നൽകണം. മാറ്റങ്ങൾ സെപ്തംബർ ഒന്നുമുതൽ നിലവിൽ വന്നു. പുതിയ ഉത്തരവിൽ, സ്റ്റേഷൻമാസ്റ്റർമാർ, മാനേജർമാർ, കമേഴ്സ്യൽ വിഭാഗം ടിക്കറ്റ് കളക്ടർമാർ, ഓപറേറ്റിംഗ് വിഭാഗത്തിലെ തുല്യറാങ്കിലുള്ള ഉദ്യോഗസ്ഥർ, പ്രത്യേകം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് ഉടൻ പിഴ ഈടാക്കാം. അടച്ചില്ലെങ്കിൽ കോടതിക്ക് കൈമാറും, പിഴ ഇരട്ടിയാകും. അധികൃതരുടെ അനുമതിയില്ലാതെ കോച്ചുകളിലോ റെയിൽവേ വസ്തുവകകളിലോ പോസ്റ്ററുകൾ പതിക്കുന്നതും മുദ്രാവാക്യങ്ങളോ സന്ദേശങ്ങളോ എഴുതുന്നതും ചിത്രങ്ങൾ വരക്കുന്നതും പിഴ ഈടാക്കാവുന്ന കുറ്റകൃത്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |