
കൊച്ചി: ട്രോളിംഗ് നിരോധന വേളയിൽ അന്യസംസ്ഥാന ബോട്ടുകളുടെ നിയമലംഘനം തടയാൻ കടുത്ത നടപടികളുമായി ഫിഷറീസ് വകുപ്പും സുരക്ഷാ സേനയും. മറൈൻ എൻഫോഴ്സ്‌മെന്റ് വിംഗ്,ഫിഷറീസ് വകുപ്പ്,കോസ്റ്റൽ പൊലീസ് എന്നിവ സംയുക്തമായാണ് പട്രോളിംഗ് ശക്തമാക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ അനധികൃതമായി മത്സ്യം പിടിച്ച നിരവധി വള്ളങ്ങൾക്ക് കനത്ത പിഴ ഈടാക്കിയിരുന്നു. ഇനിമുതൽ അന്യസംസ്ഥാന ഫൈബർ വള്ളങ്ങളോ ബോട്ടുകളോ നിയമലംഘനം നടത്തിയാൽ കണ്ടുകെട്ടൽ ഉൾപ്പെടെ കടുത്ത നടപടികളുണ്ടാകും. കടലിലെ രക്ഷാപ്രവർത്തനങ്ങൾക്കായി സംസ്ഥാന തലത്തിൽ 20 ബോട്ടുകളാണ് ഫിഷറീസ് വകുപ്പ് വാടകയ്ക്കെടുത്തിട്ടുള്ളത്. എറണാകുളം,തിരുവനന്തപുരം ജില്ലകൾ കേന്ദ്രീകരിച്ച് ആധുനിക സൗകര്യങ്ങളുള്ള മറൈൻ ആംബുലൻസുകളും സജ്ജമാക്കിയിട്ടുണ്ട്. 80 പേരടങ്ങുന്ന പ്രത്യേക 'സീ റെസ്ക്യൂ സ്ക്വാഡു'കളെ തീരത്ത് നിയോഗിച്ചു കഴിഞ്ഞു.ഒമ്പത് തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ സജ്ജമാക്കി. മേയ് 15 മുതൽ തന്നെ അഞ്ച് പ്രധാന ജില്ലകളിൽ കൺട്രോൾ റൂമുകൾ തുറന്നിരുന്നു. മത്സ്യത്തൊഴിലാളികൾക്ക് കൺട്രോൾ റൂമുകളിൽ നേരിട്ടോ ടോൾ ഫ്രീ നമ്പറുകൾ വഴിയോ സഹായംതേടാം.
സൗജന്യ റേഷൻ
ട്രോളിംഗ് നിരോധനം മൂലം തൊഴിൽ നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് സൗജന്യ റേഷൻ നൽകാൻ സർക്കാർ തലത്തിൽ ക്രമീകരണങ്ങൾ പൂർത്തിയായി.
ട്രോളിംഗ് നിരോധനം വിജയിപ്പിക്കുന്നതിനും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗം സംരക്ഷിക്കുന്നതിനുമായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
സതീഷ് കുമാർ എ.പി
ജോയിന്റ് ഡയറക്ടർ
ഫിഷറീസ് വകുപ്പ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |