
കണ്ണൂർ: മഴ കുറഞ്ഞതും വൈദ്യുതി 4.29 രൂപയ്ക്കു ലഭിക്കുമായിരുന്ന ദീർഘകാല കരാർ റദ്ദാക്കിയതുമാണ് പ്രതിസന്ധിക്ക് കാരണമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. കണ്ണൂർ ഇരിട്ടിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിസന്ധി മറികടക്കണമെങ്കിൽ മഴ പെയ്യണം. അതിനായി എല്ലാവരും പ്രാർത്ഥിക്കണം. പകൽ ഒരു പൈസയ്ക്ക് ലഭിക്കുന്ന വൈദ്യുതി രാത്രിയിൽ പത്ത് രൂപ വരെ നൽകി വാങ്ങേണ്ടി വരുന്നു. പകൽ ഉത്പാദിപ്പിക്കുന്ന അധിക വൈദ്യുതി സംഭരിക്കാൻ സംവിധാനമില്ല. വായ്പയായി നൽകുന്ന വൈദ്യുതി തിരികെ നൽകേണ്ടി വരുന്നതും വലിയ സാമ്പത്തിക ബാദ്ധ്യതയാണ്. വൈദ്യുതി സംഭരണ സംവിധാനം ഒരുക്കാൻ മാത്രം 850 കോടി വേണ്ടിവരും. സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നത് 1,600 മെഗാവാട്ട് വൈദ്യുതിയാണ്. 4,500 മുതൽ 5,000 മെഗാവാട്ട് വരെയാണ് യഥാർത്ഥ ആവശ്യം. കർണാടക വൈദ്യുതി മന്ത്രിയുമായി ചർച്ച നടത്തിയിട്ടുണ്ട്. ഫുട്‌ബാൾ ലോകകപ്പ് മത്സരത്തിൽ. 'എന്റെ ടീം പോർച്ചുഗലായിരുന്നു, അവർ തോറ്റുപോയി. എന്തായാലും ഫൈനൽ കാണണം' ഫൈനലിന് വൈദ്യുതി മുടങ്ങാതിരിക്കാൻ പ്രാർത്ഥിക്കണമെന്നും ആവശ്യപ്പെട്ടു.
പരസ്യ പ്രതികരണങ്ങളെ പ്രോത്സാഹിപ്പിക്കില്ല
കെ.എസ്.യു - മുഖ്യമന്ത്രി തർക്കത്തിൽ യോജിപ്പിലെത്താൻ നടപടി സ്വീകരിക്കുമെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കൂടിയായ മന്ത്രി പറഞ്ഞു. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. പ്ലീഡർ നിയമന വിഷയം ക്യാബിനറ്റിൽ വരുമെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും കെ.പി.സി.സി അദ്ധ്യക്ഷനും തമ്മിൽ ചർച്ച നടന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിമർശനങ്ങൾ പാർട്ടിക്കുള്ളിൽ ഒതുക്കണം. പരസ്യ പ്രതികരണങ്ങളെ പ്രോത്സാഹിപ്പിക്കില്ല.
നീറ്റ് പരീക്ഷയുടേതടക്കം ചോദ്യപേപ്പർ വിൽപ്പന നടക്കുന്നുവെന്നും രാജ്യത്തെ ഉദ്യോഗാർത്ഥികൾ കടുത്ത പ്രതിസന്ധിയിലാണെന്നും ആരോപിച്ച അദ്ദേഹം, ഇതിനെതിരെ ആഗസ്റ്റ് ഒന്നിന് ലോക് ഭവന് മുന്നിൽ യുവജനവിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അറിയിച്ചു. കേരളത്തിലും സമാന സ്ഥിതിയാണ് പി.എസ്.സി പരീക്ഷകളുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നതെന്നും അന്വേഷണം ആവശ്യമാണെന്നും അന്വേഷണത്തോട് പി.എസ്.സി സഹകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |