
കൊച്ചി: മുഖ്യമന്ത്രിയുടേത് കേരളത്തിന്റെ വാക്കുകളായി കണക്കാക്കപ്പെടും എന്നതിനാൽ അദ്ദേഹം ആധികാരികമായി വേണം സംസാരിക്കേണ്ടതെന്ന് മുൻമന്ത്രി പി. രാജീവ്. ടാറ്റ 10000 കോടി നിക്ഷേപിക്കുമെന്ന അദ്ദേഹത്തിന്റെ വാക്കുകൾ നിഷേധിച്ചിരുന്നില്ലെങ്കിൽ ടാറ്റ പോലും പ്രശ്‌നത്തിലാകുമായിരുന്നു. ടാറ്റയെ പോലൊരു കമ്പനി നേരിട്ട് കപ്പൽ നിർമ്മാണത്തിലേക്കിറങ്ങുമ്പോൾ ഓഹരി കമ്പോളമടക്കം മാറും. വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടി പുറത്തുവിട്ട ഫോട്ടോയുമായി ബന്ധപ്പെട്ട ചോദ്യത്തിന് കൊച്ചിയിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു രാജീവ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |