SignIn
Kerala Kaumudi Online
Wednesday, 10 June 2026 6.25 PM IST

'സഹോദരനെപ്പോലെ സ്‌നേഹിച്ചിരുന്ന വ്യക്തി, നടൻ സലിം കുമാറിന്റെ വേർപാട് കോൺഗ്രസിന് തീരാനഷ്ടം'

congress

തിരുവനന്തപുരം: ഒരു സഹോദരനെപ്പോലെ സ്‌നേഹിച്ചിരുന്ന വ്യക്തിയായിരുന്നു നടൻ സലിംകുമാറെന്നും, അദ്ദേഹത്തിന്റെ വേർപാട് കോൺഗ്രസിന് തീരാനഷ്ടമാണെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഇന്ദിരാഭവനിൽ കെ.പി.സി.സി. സംസ്‌കാര സാഹിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സലിംകുമാർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അപൂർവ പ്രതിഭയായിരുന്നു സലിംകുമാർ. വ്യക്തിപരമായി വലിയ അടുപ്പം സൂക്ഷിച്ചിരുന്ന അദ്ദേഹം കോൺഗ്രസ് പ്രസ്ഥാനത്തോട് അങ്ങേയറ്റം ആഭിമുഖ്യം പുലർത്തിയിരുന്നു. രാഷ്ട്രീയം തുറന്നുപറഞ്ഞാൽ അഭിനയരംഗത്ത് അവസരങ്ങൾ നഷ്ടപ്പെടുമെന്ന ധാരണ സമൂഹത്തിൽ നിലനിന്നിരുന്ന കാലത്തും താൻ കോൺഗ്രസുകാരനാണെന്ന് ഉറക്കെ പ്രഖ്യാപിക്കാൻ അദ്ദേഹം മടിച്ചിരുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.

അസുഖബാധിതനായിരുന്നപ്പോഴും പല തെരഞ്ഞെടുപ്പുകളിലും പാർട്ടിയുടെ പ്രചാരണത്തിനായി സജീവമായി രംഗത്തിറങ്ങിയ സലിംകുമാർ കോൺഗ്രസ് പ്രവർത്തകർക്ക് എന്നും പ്രചോദനമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്‌കാര സാഹിതി വിഭാഗം വർക്കിംഗ് പ്രസിഡന്റ് പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. സംസ്‌കാര സാഹിതി ചെയർമാൻ പാലോട് രവി, സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ, സി.ആർ. മഹേഷ് എം.എൽഎ, കെ.പി.സി.സി. ജനറൽ സെക്രട്ടറി മണക്കാട് സുരേഷ്, രവീന്ദ്രൻ, പന്തളം സുധാകരൻ, ഗോപൻ, ഉണ്ണിത്താൻ, നടി പ്രിയങ്ക, സംവിധായകൻ ആലപ്പി അഷ്രഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KERALA, CONGRESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA