SignIn
Kerala Kaumudi Online
Monday, 31 August 2026 11.00 PM IST

നാളെയും മറ്റന്നാളും റേഷൻ വിതരണം ഇല്ല,​ കടകൾക്ക് അവധി

ration-shop

തിരുവനന്തപുരം: നാളെയും മറ്റന്നാളും റേഷൻ കടകൾക്ക് അവധിയായിരിക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു. സെപ്തംബർ മാസത്തെ റേഷൻ വിതരണം മൂന്നാം തീയതി മുതൽ ആരംഭിക്കും.

ജൂലായ് - ആഗസ്റ്റ്- സെപ്തംബർ ക്വാർട്ടറിൽ വൈദ്യുതി ഉള്ള വീടുകളിലെ AAY കാർഡിന് ആകെ ഒരു ലിറ്റർ മണ്ണെണ്ണയും PHH, NPS, NPNS കാർഡുകൾക്ക് അര ലിറ്റർ മണ്ണെണ്ണയും വൈദ്യുതി ഇല്ലാത്ത വീടുകളിലെ കാർഡുകൾക്ക് ആകെ 6 ലിറ്റർ മണ്ണെണ്ണയും ലഭിക്കുമെന്നും അറിയിപ്പിൽ പറയുന്നു.

സം​സ്ഥാ​ന​ത്തെ​ ​റേ​ഷ​ൻ​ ​ക​ട​ക​ൾ​ ​വ​ഴി​ ​കി​ലോ​ഗ്രാ​മി​ന് 26​ ​രൂ​പ​യ്ക്ക് ​ന​ൽ​കു​ന്ന​ ​അ​ധി​ക​ ​അ​രി​യു​ടെ​ ​വി​ത​ര​ണം​ ​സെ​പ്തം​ബ​റി​ലും​ ​തു​ട​രും.​ ​ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ​ആ​ഗ​സ്റ്റി​ൽ​ ​മാ​ത്രം​ ​വി​ത​ര​ണം​ ​ചെ​യ്യാ​നാ​യി​രു​ന്നു​ ​നേ​ര​ത്തെ​ ​തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.​ ​എ​ന്നാ​ൽ​ ​കൂ​ടു​ത​ൽ​ ​പേ​ർ​ ​വാ​ങ്ങി​യ​തും​ ​പൊ​തു​ ​വി​പ​ണി​യി​ൽ​ ​അ​രി​ ​വി​ല​ ​ഉ​യ​ർ​ന്നു​ ​നി​ൽ​ക്കു​ന്ന​തു​മാ​ണ് ​വി​ത​ര​ണം​ ​തു​ട​രാ​ൻ​ ​തീ​രു​മാ​നി​ച്ച​ത്.​ ​ മു​ൻ​ഗ​ണ​നാ​ ​വി​ഭാ​ഗ​ ​കാ​ർ​ഡു​ക​ൾ​ക്ക് ​(​പി​ങ്ക്)​ ​മൂ​ന്നു​ ​കി​ലോ​ ​വീ​ത​വും​ ​നീ​ല,​ ​വെ​ള്ള,​ ​ബ്രൗ​ൺ​ ​കാ​ർ​ഡു​ക​ൾ​ക്ക് 10​ ​കി​ലോ​ ​വീ​ത​വു​മാ​ണ് ​അ​ധി​ക​ ​അ​രി​ ​ന​ൽ​കു​ന്ന​ത്.

English Summary

Kerala's Food and Civil Supplies department announced ration shops will be closed on September 1st and 2nd, with distribution resuming on September 3rd. Kerosene quotas for the July-September quarter vary from 0.5 to 6 litres based on card type and electricity access. The distribution of additional rice at ₹26 per kilogram, providing 3kg for pink cards and 10kg for other categories, will continue through September.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RATION SHOP, RATION SHOP CLOSED, RATION SHOP KERALA, RATION SHOP HOLIDAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA