
കൊച്ചി: എസ്.എഫ്.ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിലേക്ക് ബ്ലേഡ് എത്തിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മാദ്ധ്യമങ്ങളോട് പറഞ്ഞു. പൊലീസ് ബ്ലേഡ് കൊണ്ടുവന്നിട്ടില്ല. ബ്ലേഡുമായുള്ള സമരരീതി അംഗീകരിക്കാനാകില്ല. ബ്ലേഡുകൊണ്ട് പൊലീസുകാരെ വരയുന്നത് പുതിയ രീതിയാണ്. പൊലീസുകാരും മനുഷ്യരാണ്. മദ്യനയം സംബന്ധിച്ച് പ്രശ്നങ്ങളൊന്നുമില്ല. അക്കാര്യം യു.ഡി.എഫ് തീരുമാനിക്കും. ബാറുകൾ അടയ്‌ക്കാൻ ആലോചനയില്ലെന്നും മന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |