
തിരുവനന്തപുരം:റേഷൻ വ്യാപാരികളുടെ പ്രശ്നങ്ങൾ പഠിക്കാൻ മൂന്നംഗ സമിതിയെ ഭക്ഷ്യപൊതുവിതരണ വകുപ്പ് രൂപീകരിച്ചു. വകുപ്പ് ജോയിന്റ് സെക്രട്ടറി സൂസൻ ലോപ്പസ്, റേഷനിംഗ് കൺട്രോളർ സി.വി.മോഹനകുമാർ, ഡപ്യൂട്ടി റേഷനിംഗ് കൺട്രോളറും സ്മാർട് പി.ഡി.എസ് പദ്ധതിയുടെ പ്രോജക്ട് മാനേജറുമായ എ.ജെ.മാത്യു എന്നിവരാണ് അംഗങ്ങൾ. ലൈസൻസിംഗ് നടപടിക്രമവുമായി ബന്ധപ്പെട്ട് വ്യാപാരികളുടെ പ്രശ്നങ്ങൾ പരിഹരിക്കാനും ഇതുമായി ബന്ധപ്പെട്ടുളള കേസുകൾ ഹൈക്കോടതിയുടെ പരിഗണനയിലുള്ളതിനാലും വ്യക്തത വരുത്താനാണ് പഠനസമിതി. റേഷൻ വ്യാപാരികൾ വകുപ്പ് മന്ത്രിക്കു സമർപ്പിച്ച നിവേദനങ്ങളുടെ അടിസ്ഥാനത്തിലാണ് സമിതി രൂപീകരിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |