SignIn
Kerala Kaumudi Online
Monday, 26 October 2026 2.41 AM IST

തമിഴ് നാട്ടിലെ റേഷനരി 'പൊന്നി അരി'യാക്കി വില്പന വ്യാപകം

READ ENGLISH VERSION
aa

പരിശോധന ക‌ർശനമാക്കി തമിഴ്നാടും കേരളവും

തിരുവനന്തപുരം: തമിഴ്നാട്ടിൽ പാവങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യുന്ന റേഷനരി കേരളത്തിലെത്തിച്ച് ബ്രാൻഡഡ് അരിയാക്കുന്ന തട്ടിപ്പ് വ്യാപിക്കുന്നു.ഇത് തടയാൻ കേരള, തമിഴ് നാട് സർക്കാരുകൾ അതിർത്തിയിൽ പരിശോധന കർശനമാക്കി. തമിഴ്നാട്ടിൽ നിന്നും അരി കടത്തുന്നതിനെക്കുറിച്ച് സിവിൽ സപ്ലൈസ് വിജിലൻസ് വിഭാഗം അന്വേഷണം ആരംഭിച്ചു. തമിഴ് നാട്ടിൽ സിവിൽ സപ്ലൈസ് രഹസ്യന്വേഷണ വിഭാഗത്തിനു പുറമെ പൊലീസും രംഗത്തിറങ്ങിയതോടെ അരി കടത്തുകാരിൽ ചിലർ പിടിയിലായി.

തമിഴ്നാട്ടിൽ നിന്നുള്ള റേഷനരി കേരളത്തിലെ മില്ലുകളിലെത്തിച്ച് 'പൊന്നി അരിയാക്കി' തമിഴ്നാട്ടിൽ തന്നെ വിൽക്കുന്ന തരികിട തമിഴ്നാട് സർക്കാരാണ് കണ്ടെത്തി കേരളത്തെ അറിയിച്ചത്. ഇക്കാര്യം ഒക്ടോബർ 13ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. തമിഴ് നാട്ടിൽ കേന്ദ്ര സർക്കാരിൻ്റെയും, സംസ്ഥാന സർക്കാരിന്റയും പദ്ധതി പ്രകാരമുള്ള സൗജന്യ അരി ഒരുമിച്ച് ലഭിക്കുന്നത് 59 ലക്ഷം കാർഡ് ഉടമകൾക്കാണ്. ഇവർക്കായി പ്രതിമാസം നീക്കി വയ്ക്കുന്ന 1,18,000 ടൺ അരിയിൽ പകുതിയോളം കരിഞ്ചന്തയിൽ പോകുന്നുവെന്നാണ് കണ്ടെത്തൽ. ഇതിൽ എത്രത്തോളം അരി കേരളത്തിലേക്കു കടത്തുന്നുവെന്ന് വ്യക്തമല്ല.അതിർത്തി ജില്ലകളായ തെങ്കാശി, കന്യാകുമാരി, തേനി, കോയമ്പത്തൂർ എന്നിവിടങ്ങളിലാണ് പരിശോധന കർശനമാക്കിയത്.

തമിഴ് നാട് സർക്കാർ സൗജന്യ റേഷനരി മിനുക്കി 'പൊന്നി അരി'യാക്കി 30 രൂപയ്ക്ക് വിൽക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ ആരോപിച്ചു. സംസ്ഥാനത്തെ 260 സഹകരണ, അമുദം സ്റ്റോറുകൾ വഴി 30 രൂപയ്ക്ക് അരി വിൽക്കുന്ന പദ്ധതിയെക്കുറിച്ചാണ് വിമർശനം.

തമിഴ് നാടിൻ്റെ

നടപടികൾ

ട്രെയിൻ വഴി കടത്താൻ ശ്രമിച്ച 1ടൺ അരി ആരക്കോണം റെയിൽവേ സ്റ്റേഷനിൽ വച്ച് പിടിച്ചെടുത്തു.
വാളയാർ അതിർത്തിയിൽ 20.6 ടൺ പിടിച്ചെടുത്തു
കാഞ്ചീപുരത്ത് സ്വകാര്യ മില്ലുകളുമായി ചേർന്ന് 6000 ടൺ അരി തട്ടിപ്പ് നടത്തിയ 2 ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA