
തിരുവനന്തപുരം: ബംഗളൂരുവിലെ ബഹിരാകാശ സ്റ്റാർട്ടപ്പായ സ്കൈറൂട്ടിന്റെ ആദ്യ റോക്കറ്റ് വിക്രം എസ് വിക്ഷേപണത്തിന് ഒരുങ്ങി. ഭൂമിയിൽ നിന്ന് 450 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലേക്ക്, ഇന്ത്യയിൽ നിർമ്മിച്ച് വിക്ഷേപിക്കുന്ന ആദ്യ സ്വകാര്യ റോക്കറ്റാണിത്. ശ്രീഹരിക്കോട്ടയിൽ ജൂലായ് 12നും ആഗസ്റ്റ് നാലിനുമിടയിലാവും വിക്ഷേപണം.
നാല് ചെറിയ ഉപഗ്രഹങ്ങളുമായാണ് വിക്രം കുതിക്കുന്നത്. ഇതിന് പുറമേ വിക്രം സാരാഭായിയുടെയും സി.വി. രാമന്റെയും ഡോ. എ.പി.ജെ അബ്ദുൾ കലാമിന്റെയും 18 കാരറ്റ് സ്വർണ്ണത്തിൽ തീർത്ത, അരിമണിയേക്കാൾ വലിപ്പം കുറഞ്ഞ പ്രതിമകളും അയയ്ക്കുന്നുണ്ട്. അജയ്കുമാർ മട്ടേവാഡയുടെ കലാസൃഷ്ടികളാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |