SignIn
Kerala Kaumudi Online
Sunday, 28 June 2026 2.50 AM IST

വി.സി നിയമനത്തെ നിയമപരമായി നേരിടും: മന്ത്രി റോജി

1

തിരുവനന്തപുരം: സർവകലാശാലകളിൽ ഗവ‌ർണർ സ്വന്തമായി വി.സിമാരെ നിയമിക്കുന്നതിനെതിരെ നിയമനടപടി ആലോചിച്ച് തീരുമാനിക്കുമെന്ന് മന്ത്രി റോജി എം ജോൺ പറഞ്ഞു. വൈസ് ചാൻസലർമാരെ നിയമിക്കേണ്ടത് സർക്കാരാണ്. സർവകലാശാലകൾ പിടിച്ചടക്കാനുള്ള ബി.ജെ.പിയുടെ ശ്രമമാണിത്. ഇത്തരം കടന്നുകയറ്റം ഒരു കാരണവശാലും അംഗീകരിക്കില്ല. സംസ്ഥാനത്തെ സർവകലാശാലകളുടെ അധികാരം സംസ്ഥാന സർക്കാരിനാണ്. കേന്ദ്രം ചാൻസലർമാരെ ഉപയോഗിച്ച് അധികാരം പിടിച്ചടക്കാൻ ശ്രമിക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇത്തരമൊരു നീക്കം ഗവർണറുടെ ഭാഗത്ത് നിന്ന് ആരംഭിച്ചു. നിരവധി സർവകലാശാലകളിൽ വി.സിമാരെയും സെനറ്റ്- സിൻഡിക്കേറ്റ് അംഗങ്ങളെയും നിയമിച്ചു. അത് ഇപ്പോഴും തുടരുകയാണെന്നും മന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ROJI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA