
ന്യൂഡൽഹി: റബർ ബോർഡ് ജീവനക്കാരുടെയും പെൻഷൻകാരുടെയും എൻ.പി.എസ്, കുടുംബ പെൻഷൻ, നിർബന്ധിത വിരമിക്കൽ പെൻഷൻ, നോഷണൽ ഇൻക്രിമെന്റ് തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്ര സർക്കാർ അനുകൂല നടപടി സ്വീകരിച്ചു.
ഹഎൻ.പി.എസ്. ജീവനക്കാരുടെ മരണാനന്തര കുടുംബ പെൻഷൻ സംബന്ധിച്ച് എൻ.എസ്.ഡി.എൽ മുഖേന ലഭിക്കുന്ന ആനുകൂല്യമോ റബ്ബർ ബോർഡ് ചട്ടങ്ങൾ പ്രകാരമുള്ള കുടുംബ പെൻഷനോ തിരഞ്ഞെടുക്കുന്നതിനുള്ള ഓപ്ഷൻ അനുവദിക്കും. റബ്ബർ ബോർഡ് (സർവീസ്) റൂൾസ്, 1961 ഉൾപ്പെടെയുള്ള ബാധകമായ ചട്ടങ്ങൾ പരിശോധിച്ചാകും ആനുകൂല്യം നടപ്പാക്കുക.നിർബന്ധിത വിരമിക്കൽ പെൻഷൻകാർക്ക് നിലവിലുള്ള 30 ശതമാനം 50 ശതമാനമായി ഉയർത്തും. ജൂൺ 30, ഡിസംബർ 31 തീയതികളിൽ വിരമിച്ച ജീവനക്കാർക്ക് യഥാക്രമം ജൂലായ് ഒന്ന്, ജനുവരി ഒന്ന് തീയതികളിൽ ലഭിക്കേണ്ടിയിരുന്ന നോഷൻ ഇൻക്രിമെന്റായി കണക്കാക്കി പെൻഷൻ പുനർനിർണയിക്കും.റബർ ബോർഡ് എംപ്ലോയീസ് ഫെഡറേഷൻ, റബ്ബർ ബോർഡ് ചെയർമാൻ എൻ. ഹരിയും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |