SignIn
Kerala Kaumudi Online
Tuesday, 09 June 2026 1.46 AM IST

വിദേശ കണ്ണികളെയും അകത്താക്കി: ലഹരിമാഫിയയ്ക്ക് മേൽ വീശിയടിച്ച് തൂഫാൻ

READ ENGLISH VERSION
drug

തിരുവനന്തപുരം: ലഹരിമാഫിയയ്ക്ക് മേൽ വീശിയടിക്കുകയാണ് ആഭ്യന്തര വകുപ്പിന്റെ 'ഓപ്പറേഷൻ തൂഫാൻ: ദ് നാർക്കോ ഹണ്ട്". കേരളത്തിലേക്ക് രാസലഹരിയൊഴുക്കുന്ന വൻസ്രാവുകളെയാണ് ഓപ്പറേഷൻ തൂഫാനിൽ അകത്താക്കുന്നത്. രണ്ടു നൈജീരിയക്കാരെ ഡൽഹിയിലും ബംഗളുരുവിലുമെത്തിയാണ് പൊലീസ് പിടികൂടിയത്. ഒരാഴ്ചയ്ക്കിടെ 1442 കേസുകളിലായി1559പേർ അറസ്റ്റിലായിട്ടുണ്ട്. 1.13കിലോ എം.ഡി.എം.എയും 111.58കിലോ കഞ്ചാവുമടക്കം പിടികൂടി.

സ്പെഷ്യൽ ബ്രാഞ്ചിൽ തൂഫാൻ ഇന്റലിജൻസ് ആരംഭിച്ചിട്ടുണ്ട്. ഫോണും ഇന്റർനെറ്റുപയോഗവുമടക്കം ചോർത്തി വൻകിട ഇടപാടുകളും മയക്കുമരുന്നിന്റെ ഉറവിടവും കണ്ടെത്തും. ലഹരിയെത്തിക്കുന്ന അന്തർസംസ്ഥാന റൂട്ടുകൾ, മയക്കുമരുന്ന് ശൃംഖലകൾ, കൊറിയർ വഴിയുള്ള കടത്ത് എന്നിവയെല്ലാം കണ്ടെത്തും. ഇന്റർനെറ്റിലെ അധോലോകമായ ഡാർക്ക്നെറ്റിലെ ഇടപാടുകളും സമൂഹമാദ്ധ്യമങ്ങൾ വഴിയുള്ള ലഹരിവിൽപ്പനയും വി.പി.എൻ വഴിയുള്ള എൻക്രിപ്റ്റ് ചെയ്ത ആശയവിനിമയവുമെല്ലാം പൊലീസ് നിരീക്ഷിക്കുന്നുണ്ട്.

കസ്റ്റംസ്, ഇ.ഡി, ഡി.ആർ.ഐ അടക്കം കേന്ദ്രഏജൻസികളുടെയും അന്യസംസ്ഥാന പൊലീസുകളുടെയും സഹായത്തോടെ രഹസ്യാന്വേഷണം ശക്തമാക്കി മാഫിയയെ പൂട്ടാനാണ് ശ്രമം. രാഹലഹരിയുണ്ടാക്കുന്ന അന്യസംസ്ഥാനങ്ങളിലെ ലാബുകൾ കണ്ടെത്തി അടച്ചുപൂട്ടിക്കാനും ലഹരിയിടപാടുകൾക്ക് പണമൊഴുക്കുന്നവരെ അകത്താക്കാനും നടപടികൾ തുടങ്ങിയിട്ടുണ്ട്. ലഹരിക്കടത്തുകാരുടെ ഡേറ്റാബേസുണ്ടാക്കി ലൊക്കേഷൻ വിവരങ്ങൾ സഹിതം അന്യസംസ്ഥാന പൊലീസുകൾക്ക് കൈമാറും.

ബിനാമി സ്വത്തും കണ്ടുകെട്ടും

ലഹരിമാഫിയ സ്വന്തമായോ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ പേരിൽ വാങ്ങിയ സ്വത്തുക്കൾ കണ്ടുകെട്ടും. ബിനാമിസ്വത്തുക്കൾ കണ്ടെത്താൻ രഹസ്യാന്വേഷമുണ്ട്. സ്ഥിരംകുറ്റവാളികൾക്കെതിരേ കേന്ദ്രനിയമമായ എൻ.ഡി.പി.എസിലെ 31, 31-എ വകുപ്പുകൾ ചുമത്തി ഇരട്ടിശിക്ഷ ഉറപ്പാക്കും. പ്രതികളുടെ കേസ് ചരിത്രവും ശിക്ഷിക്കപ്പെട്ടതുമെല്ലാം ചേർത്ത് കോടതിയിൽ റിപ്പോർട്ട് നൽകും. ലഹരിയുടെ മൊത്തവ്യാപാരികളെയടക്കം വിചാരണയില്ലാതെ രണ്ടുവർഷം വരെ കരുതൽ തടങ്കലിലാക്കാൻ കേന്ദ്രനിയമം ചുമത്തും.

ലഹരിമാഫിയയെ ഒതുക്കും:

ആഭ്യന്തരമന്ത്രി

പൊതുജനാരോഗ്യം, ക്രമസമാധാനം, വിദ്യാഭ്യാസം, കുടുംബ ഭദ്രത, സാമൂഹ്യസുരക്ഷ എന്നിവയിൽ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുന്ന പ്രശ്നമാണിതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.

ആഭ്യന്തരം, ആരോഗ്യം, വിദ്യാഭ്യാസം, എക്സൈസ്, സാമൂഹ്യനീതി, കായികം, യുവജനക്ഷേമം, തദ്ദേശം വകുപ്പുകളെ ഉൾപ്പെടുത്തി സംയോജിത പദ്ധതിയാക്കും

പുനരധിവാസത്തിനും കൗൺസലിംഗിനും സംവിധാനങ്ങൾ കൂട്ടും. കൂടുതൽ ലഹരിമുക്ത കേന്ദ്രങ്ങളുണ്ടാവും. ലഹരിവേട്ടയ്ക്ക് സാങ്കേതികവിദ്യ ലഭ്യമാക്കും.

സ്കൂളുകൾ, കോളേജുകൾ, റസിഡൻസ് അസോസിയേഷനുകൾ, തൊഴിൽസ്ഥലങ്ങൾ എന്നിവിടങ്ങളിൽ ബോധവത്കരണം ശക്തമാക്കും.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ, നൈറ്റ്‌ലൈഫ് കേന്ദ്രങ്ങൾ, നഗരങ്ങൾ എന്നിവിടങ്ങളിൽ ജാഗ്രത. വിമാനത്താവളങ്ങളിലും ഹൈവകളിലും റെയിൽവേയിലും കർശന നിരീക്ഷണം

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA