SignIn
Kerala Kaumudi Online
Friday, 24 July 2026 2.09 AM IST

ശബരിമല സ്വർണക്കൊള്ളക്കേസ്; ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്തും റിമാൻഡിൽ

READ ENGLISH VERSION

prashanth-new
പി.എസ്. പ്രശാന്ത്

കൊല്ലം: ശബരിമല സ്വർണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്തും അകത്തായി. ഒപ്പം അന്നത്തെ ബോർഡ് അംഗം അജികുമാറും. ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്നാമത്തെ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റാണ്.

രാവിലെ എട്ടരയോടെ തിരുവനന്തപുരം കരകുളത്തെ വീട്ടിൽ സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം എത്തുമ്പോൾ പ്രശാന്ത് ഉണ്ടായിരുന്നില്ല. ഉടൻ എത്തുമെന്ന് ഭാര്യ അറിയിച്ചു. 8.50ന് പ്രശാന്തെത്തി. കസ്റ്റഡിയിലാണെന്ന് അറിയിച്ചു. ഭക്ഷണം കഴിക്കണോയെന്ന് ആരാഞ്ഞു. വേണ്ടെന്ന് മറുപടി. എന്നാൽ പോകാമെന്ന് പൊലീസ്. നേരെ കൊല്ലം പൊലീസ് ക്ളബ്ബിലേക്ക്. 11ഓടെ അവിടെയെത്തി. അന്വേഷണ സംഘത്തലവൻ എസ്.പി എസ്.ശശിധരൻ കാത്തിരിപ്പുണ്ടായിരുന്നു.

പൊലീസ് ആവശ്യപ്പെട്ട പ്രകാരം അജികുമാറും പൊലീസ് ക്ളബ്ബിലെത്തി. എസ്.പിയുടെ നേതൃത്വത്തിൽ ഇരുവരെയും ഒരുമിച്ചും പ്രത്യേകവും ചോദ്യം ചെയ്തു. ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെയും സ്പെഷ്യൽ കമ്മിഷണറുടെയും അനുമതി വാങ്ങാതിരുന്നത് സാങ്കേതികപ്പിഴവ് മാത്രമാണെന്നും കൊള്ള മറയ്ക്കാൻ ശ്രമിച്ചിട്ടില്ലെന്നും പ്രശാന്ത് ആവർത്തിച്ചു.

5.30ഓടെ ജില്ലാ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തി. വിജിലൻസ് ജഡ്ജിയുടെ ഔദ്യോഗിക വസതിയിൽ ഹാജരാക്കി. ജഡ്ജി ഡോ. സി.എസ്.മോഹിത് 14 ദിവസത്തേക്ക് റിമാൻഡുചെയ്തു.

എസ്.ഐ.ടിക്കുവേണ്ടി കൊല്ലം വിജിലൻസ് കോടതിയിലെ പ്രോസിക്യൂട്ടർ സിജു രാജൻ ഹാജരായി. കൊല്ലം പൊലീസ് ക്ലബ്ബിൽ നിന്ന് പുറത്തേക്കിറക്കിയപ്പോൾ യുവമോർച്ച പ്രവർത്തകർ പ്രശാന്തിനുനേരെ മുട്ടയെറിഞ്ഞു.

ഗൂഢാലോചന നടത്തി

1.2019ൽ ഉണ്ണികൃഷ്ണൻ പോറ്റിയും അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റും അംഗങ്ങളും ചേർന്ന് ദ്വാരപാലക ശില്പത്തിലെ പാളികൾ ഇളക്കിക്കൊണ്ടുപോയി നടത്തിയ സ്വർണാപഹരണം മറയ്ക്കാനും കൊള്ളയുടെ യഥാർത്ഥ അളവ് വെളിപ്പാടാതിരിക്കാനുമാണ് പ്രശാന്ത് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയത്

2.സ്വർണപ്പാളികളുടെ ശോഭ കുറഞ്ഞെന്ന മുരാരി ബാബുവിന്റെ കത്തിന്റെ അടിസ്ഥാനത്തിൽ പാളികൾ ചെന്നൈ സ്മാർട്ട് ക്രിയേഷൻസിലേക്ക് കൊണ്ടുപോകണമെന്ന് പ്രശാന്ത് അന്നത്തെ തിരുവാഭരണ കമ്മിഷണർ റെജിലാലിന് നിർദ്ദേശം നൽകി.

3.കൊണ്ടുപോകുന്ന തീയതി സഹിതം തിരുവാഭരണ കമ്മിഷണർ, ദേവസ്വം ലോ ഓഫീസർ, എക്സിക്യുട്ടീവ് ഓഫീസർ എന്നിവരെ പങ്കെടുപ്പിച്ച് ചർച്ച നടത്തണമെന്ന് റെജിലാൽ ദേവസ്വം ബോർഡ് സെക്രട്ടറിക്ക് കത്തുനൽകി. ഇത് അവഗണിച്ചു.

4.ശബരിമല സ്പെഷ്യൽ കമ്മിഷണർ മുഖേന ഹൈക്കോടതിയെ അറിയിക്കണമെന്ന ഹൈക്കോടതി ഉത്തരവും പാലിച്ചില്ല. 2025 സെപ്തംബറിന് 2ന് ബോർഡ് യോഗം വിളിച്ചുചേർത്ത് പാളികൾ സ്മാർട്ട് ക്രിയേഷൻസിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചു.

5.സ്വർണപ്പാളികൾ ഇളക്കുന്നതിനു മുമ്പാണ് അറ്റകുറ്റപ്പണി നടത്തുന്നവരുമായി കരാർ ഒപ്പുവയ്ക്കേണ്ടത്. പാളികൾ ചെന്നൈ സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ച ശേഷം ഉണ്ണികൃഷ്ണൻ പോറ്റി ബെല്ലാരിയിൽ നിന്ന് 2025 സെപ്തംബർ 8ന് വാങ്ങിയ മുദ്രപ്പത്രത്തിൽ തിരുവാഭരണ കമ്മിഷണറും പോറ്റിയും തമ്മിൽ വ്യാജ കരാർ ഒപ്പുവച്ചു. അതിനു പ്രശാന്ത് കൂട്ടുനിന്നു.

രാഷ്ട്രീയപ്രേരിതമായ അറസ്റ്റാണ്. നൂറ് ശതമാനം നിരപരാധിയാണ്. കുരുക്കിയതാണ്. നിരപരാധിത്വം തെളിയിക്കും.

-പി.എസ്. പ്രശാന്ത്

ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ ​കേ​സ് ​അ​ട്ടി​മ​റി:
അ​ജി​ത്കു​മാ​റി​ന് ​സ​സ്‌​പെ​ൻ​ഷൻ

തി​രു​വ​ന​ന്ത​പു​രം​:​ ​ആ​ല​പ്പു​ഴ​യി​ലെ​ ​'​ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​"​ ​കേ​സ് ​അ​ട്ടി​മ​റി​യി​ൽ​ ​എ.​ഡി.​ജി.​പി​ ​എം.​ആ​ർ.​അ​ജി​ത്‌​കു​മാ​റി​നു​ ​സ​സ്‌​പെ​ൻ​ഷ​ൻ.​ ​അ​ജി​ത്കു​മാ​റി​ന്റെ​ ​പ​ങ്ക് ​വ്യ​ക്ത​മെ​ന്നാ​യി​രു​ന്നു​ ​എ​സ്.​ഐ.​ടി​ ​റി​പ്പോ​ർ​ട്ട്.​ ​സ​സ്‌​പെ​ൻ​ഡ് ​ചെ​യ്യ​ണ​മെ​ന്ന​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​യു​ടെ​ ​ശു​പാ​ർ​ശ​ ​അം​ഗീ​ക​രി​ച്ചാ​ണ് ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ന​ട​പ​ടി.
അ​ന്വേ​ഷ​ണം​ ​പ​ല​ഘ​ട്ട​ങ്ങ​ളി​ലാ​യി​ ​അ​ട്ടി​മ​റി​ക്കാ​ൻ​ ​ശ്ര​മി​ച്ച​ ​മൂ​ന്നു​ ​ഡി​വൈ.​എ​സ്.​പി​മാ​ർ​ക്കും​ ​എ.​ഡി.​ജി.​പി​യു​ടെ​ ​ഓ​ഫീ​സി​ലെ​ ​ഗ്രേ​ഡ് ​എ​സ്‌.​ഐ​മാ​ർ​ക്കു​മെ​തി​രെ​ ​വ​കു​പ്പു​ത​ല​ ​ന​ട​പ​ടി​യും​ ​ശു​പാ​ർ​ശ​യു​ണ്ട്.
അ​ജി​ത്കു​മാ​ർ​ ​ഇ​ട​പെ​ട്ട​തി​ന്റെ​ ​കൂ​ടു​ത​ൽ​ ​തെ​ളി​വു​ക​ൾ​ ​ചേ​ർ​ത്ത് ​വ്യ​ക്ത​ത​വ​രു​ത്തി​യ​ ​അ​ന്വേ​ഷ​ണ​ ​റി​പ്പോ​ർ​ട്ട് ​എ​സ്.​പി​ ​ഷൗ​ക്ക​ത്ത​ലി​ ​ക​ഴി​ഞ്ഞ​ദി​വ​സം​ ​പൊ​ലീ​സ് ​മേ​ധാ​വി​ക്ക് ​സ​മ​ർ​പ്പി​ച്ചി​രു​ന്നു.​ ​ആ​ദ്യ​ ​റി​പ്പോ​ർ​ട്ട് 21​ ​ദി​വ​സം​ ​കൈ​യി​ൽ​വ​ച്ച​ ​ശേ​ഷം​ ​ഡി.​ജി.​പി​ ​മ​ട​ക്കി​യ​ത് ​വി​വാ​ദ​ങ്ങ​ൾ​ക്ക് ​ഇ​ട​യാ​ക്കി​യി​രു​ന്നു.​ ​അ​ന്വേ​ഷ​ണം​ ​അ​ട്ടി​മ​റി​ക്കാ​ൻ​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​ശ്ര​മി​ക്കു​ന്നെ​ന്ന​ ​ആ​രോ​പ​ണം​ ​കോ​ൺ​ഗ്ര​സി​ൽ​ ​നി​ന്നു​യ​ർ​ന്നു.
വി.​ഡി.​സ​തീ​ശ​ൻ​ ​സ​ർ​ക്കാ​ർ​ ​അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​പ്പോ​ൾ​ ​ആ​ദ്യ​ ​പ്ര​ഖ്യാ​പ​ന​ങ്ങ​ളി​ൽ​ ​ഒ​ന്നാ​യി​രു​ന്നു​ ​ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ ​കേ​സി​ൽ​ ​പു​ന​ര​ന്വേ​ഷ​ണം.​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ്,​ ​കെ.​എ​സ്.​യു​ ​നേ​താ​ക്ക​ളെ​ ​മൃ​ഗീ​യ​മാ​യി​ ​മ​ർ​ദ്ദി​ച്ച​ ​മു​ൻ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ന്റെ​ ​ഗ​ൺ​മാ​ൻ​മാ​രെ​ ​ര​ക്ഷി​ക്കാ​ൻ​ ​അ​ന്വേ​ഷ​ണം​ ​അ​ട്ടി​മ​റി​ച്ചെ​ന്നാ​യി​രു​ന്നു​ ​അ​ജി​ത്തി​നെ​തി​രെ​ ​ഉ​യ​ർ​ന്ന​ ​പ​രാ​തി.​ ​അ​ന്നു​ ​മ​ർ​ദ്ദ​ന​മേ​റ്റ​വ​രി​ൽ​ ​എ.​ഡി.​തോ​മ​സ് ​ഇ​പ്പോ​ൾ​ ​എം.​എ​ൽ.​എ​യാ​ണ്.

വി​ളി​ച്ചു​ വ​രു​ത്തി തി​രുത്തി​

​1.അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തി​ലെ​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​ ​എ.​ഡി.​ജി​.പി​യു​ടെ​ ​ഓ​ഫീ​സി​ൽ​ ​വി​ളി​ച്ചു​ ​വ​രു​ത്തി​യാ​യി​രു​ന്നു​ ​അ​ട്ടി​മ​റി
2.ഉ​ദ്യോ​ഗ​സ്ഥ​രെ​ ​സ​മ്മ​ർ​ദ്ദ​ത്തി​ലാ​ക്കി​ ​എ.​ഡി.​ജി.​പി​യു​ടെ​ ​ഓ​ഫീ​സി​ൽ​ ​വ​ച്ച് ​അ​ന്വേ​ഷ​ണ​ ​റി​പ്പോ​ർ​ട്ട് ​തി​രു​ത്തി​യെ​ഴു​തി​ച്ചു
3.പ​ങ്കി​ല്ലെ​ന്നും​ ​അ​ന്നേ​ദി​വ​സം​ ​വ​യ​നാ​ട്ടി​ൽ​ ​ആ​യി​രു​ന്നെ​ന്നും​ ​അ​ജി​ത്‌​കു​മാ​ർ​ ​വി​ശ​ദീ​ക​രി​ച്ചു.​ ​എ​ന്നാ​ൽ​ ​എ.​ഡി.​ജി.​പി​യു​ടെ​ ​നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് ​തി​രു​ത്ത​ലെ​ന്ന് ​തെ​ളി​ഞ്ഞു.

ന​ട​പ​ടി​ ​ ഡി.​ജി.​പി ആ​കാ​നി​രി​ക്കെ

ഡി.​ജി.​പി​ ​സ്ഥാ​ന​ക്ക​യ​റ്റം​ ​അ​ജി​ത്കു​മാ​റി​നു​ ​ന​ഷ്ട​മാ​കും.​ ​ഫ​യ​ർ​ഫോ​ഴ്സ് ​മേ​ധാ​വി​ ​നി​തി​ൻ​ ​അ​ഗ​ർ​വാ​ൾ​ ​ഈ​ 31​നു​ ​വി​ര​മി​ക്കു​മ്പോ​ൾ​ 1995​ ​ബാ​ച്ചി​ലെ​ ​എം.​ആ​ർ.​അ​ജി​ത്കു​മാ​റാ​യി​രു​ന്നു​ ​സീ​നി​യ​ർ.​ ​സ​സ്‌​പെ​ൻ​ഷ​നെ​തി​രെ​ ​അ​ജി​ത്കു​മാ​ർ​ ​കേ​ന്ദ്ര​ ​അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ​ട്രൈ​ബ്യൂ​ണ​ലി​നെ​ ​സ​മീ​പി​ച്ചേ​ക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PRASHANTH NEW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA