SignIn
Kerala Kaumudi Online
Friday, 24 July 2026 2.09 AM IST

 മൂന്നുകോടിക്ക് മന്ത്രി സ്ഥാനം -- ഡൽഹിയിൽ പിടിയിലായവരെ ഉടൻ കോഴിക്കോട്ടെത്തിക്കും

a

കോഴിക്കോട്: മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് വിദ്യ ബാലകൃഷ്ണൻ എം.എൽ.എയിൽ നിന്ന് മൂന്നു കോടി തട്ടാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ രണ്ടുപേരെ ഡൽഹിയിൽ നിന്ന് മൂന്നു ദിവസത്തിനകം കോഴിക്കോട്ടെത്തിക്കും. കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യും. ഡൽഹി സ്വദേശികളായ നിതിൻകുമാർ, ഗൗരവ് എന്നിവരെയാണ് കഴിഞ്ഞ ദിവസം കോഴിക്കോട് സെെബർ പൊലീസ് ഡൽഹിയിൽ പിടികൂടിയത്. കൂടുതൽ അറസ്റ്റിന് സാദ്ധ്യതയുണ്ടെന്ന് പൊലീസ് പറഞ്ഞു.

തമിഴ്നാട്, ഒറീസ, ഝാർഖണ്ഡ്, രാജസ്ഥാൻ, ഹിമാചൽ സംസ്ഥാനങ്ങളിലെ എം.എൽ.എ, എം.പിമാരിൽ പലരെയും തട്ടിപ്പ് സംഘം വിളിച്ചിട്ടുണ്ട്. കേരളത്തിലെ മറ്റുചില എം.എൽ.എമാരെയും വിളിച്ചെങ്കിലും ആരും പരാതി നൽകിയിട്ടില്ല. രാജസ്ഥാനിലും ഹിമാചലിലും ഓരോ കേസെടുത്തിട്ടുണ്ട്. കോഴിക്കോട് സെെബർ സെൽ അസി.കമ്മിഷണർ എസ്.എം പ്രദീപ്‌കുമാറിനാണ് അന്വേഷണച്ചുമതല. ഡെപ്യൂട്ടി കമ്മിഷണർ പദം സിംഗിന്റെ നേതൃത്വത്തിലാണ് നാലുപേർ ഡൽഹിയിലുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA