SignIn
Kerala Kaumudi Online
Thursday, 23 July 2026 1.27 PM IST

'വ്യാജപ്രചരണം നടത്തിയവർക്കെതിരെ പരാതി നൽകും'; മാദ്ധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് പി കെ ശ്രീമതി

READ ENGLISH VERSION
pk-sreemathi
മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ കരയുന്ന പി കെ ശ്രീമതി

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ തനിക്കെതിരെ വ്യാജ പ്രചാരണം നടക്കുന്നുവെന്ന് സിപിഎം നേതാവും മുൻ മന്ത്രിയുമായ പി കെ ശ്രീമതി. പ്രചാരണം നടത്തിയ ഓൺലൈൻ, സാറ്റ്‌ലൈറ്റ് ചാനലുകൾക്കും പത്രത്തിനുമെതിരെ പരാതി നൽകുമെന്നും അവർ വ്യക്തമാക്കി. സംസാരിക്കുന്നതിനിടെ മാദ്ധ്യമങ്ങൾക്ക് മുന്നിൽ പി കെ ശ്രീമതി പൊട്ടിക്കരഞ്ഞു.

'പി ആർ കൃഷ്‌ണൻ എന്ന എംഎൽഎയുടെ ഭാര്യയായി അഭിനയിച്ച് കുടുംബ പെൻഷൻ വാങ്ങുന്നുവെന്നാണ് പ്രചാരണം. കേട്ടാൽ വിശ്വസിച്ചുപോകുന്ന തരത്തിൽ വളരെ മോശമായാണ് വ്യാജ വാർത്ത പ്രചരിപ്പിക്കുന്നത്. ഇത് തീർത്തും അടിസ്ഥാനരഹിതമാണ്. 50 കൊല്ലമായി ഞാൻ ഈ സമൂഹത്തിലുണ്ട്. ഇത്തരം വാർത്തകൾ കൊടുക്കുംമുമ്പ് അതിൽ വസ്‌തുതയുണ്ടോ എന്ന് എന്നോട് ഒരുവാക്ക് ചോദിച്ചിട്ടില്ല. എത്ര വൃത്തികെട്ട രീതിയിലാണ് പ്രചാരണം നടക്കുന്നത്.

ജനം ടിവി, കർമ, ഭാരത് ലൈവ്, കണ്ണൂരിലെ സായാഹന പത്രമായ സുദിനം എന്നിവയിലാണ് വാർത്ത വന്നത്. ഇതിനെതിരെ കേസ് കൊടുക്കാൻ ആവശ്യമായ തെളിവുകൾ രണ്ടുദിവസം മുമ്പ് തന്നെ ശേഖരിച്ച് അഭിഭാഷകനെ ഏൽപ്പിച്ചിട്ടുണ്ട്. ഒരു പൊതുപ്രവർത്തകയ്‌ക്ക് സമൂഹത്തിൽ അവമതിപ്പ് ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത്തരം വാ‌ത്തകൾ പ്രചരിപ്പിക്കുന്നത്. പലപ്പോഴും എനിക്കെതിരെ ഇത്തരം തെറ്റായ വാർത്തകൾ ഉണ്ടായിട്ടുണ്ട്' - ശ്രീമതി പറഞ്ഞു.

English Summary

Former Kerala minister and CPM leader P.K. Sreemathi alleged that false claims were circulated against her on social media and certain media platforms. She said she would file complaints against those responsible and became emotional while speaking to the media.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: P K SREEMATHI, PK SREEMATHI NEWS, FAKE PROPAGANDA COMPLAINT, KERALA POLITICS, PK SREEMATHI CRYING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA