കൊച്ചി: മാക്, മാക്‌ബുക്ക്, ആപ്പിൾ ടി.വി, ഹോംപോഡ് എന്നീ ഉത്പന്നങ്ങളുടെ ഇന്ത്യയിലെ വില കുത്തനെ വർദ്ധിപ്പിച്ച് ആപ്പിൾ. മെമ്മറി ചിപ്പുകളുടെയും മറ്റ് സ്‌റ്റോറേജ് ഡിവൈസുകളുടെയും വിലയിലെ വർദ്ധനയുടെ ഭാരം ഉപഭോക്താക്കൾക്ക് കൈമാറാതെ മാർഗമില്ലെന്ന് കമ്പനി വ്യക്തമാക്കി. മാക് ഡെസ്‌ക്ടോപ്പ്, മാക്‌ബുക്ക്‌സ്, ഐ പാഡുകൾ എന്നിവയുടെ വിലയും ഉയരും. മാക് മിനി എം4ന്റെ വില 38 ശതമാനം കൂടും. മാക്‌ബുക്ക് എയർ എം5 വില 29,000 രൂപ വർദ്ധിപ്പിച്ചു. അതേസമയം ഐ ഫോണിന്റെ വിലയിൽ മാറ്റമില്ല. മാക് ബുക്ക് എയർ(512 ജി.ബി) വില 1.19 ലക്ഷം രൂപയിൽ നിന്ന് 1.37 ലക്ഷം രൂപയായി ഉയരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |