ന്യൂഡൽഹി: പി.എഫ് വിഹിതം അടയ്‌ക്കുന്നതിൽ കുടിശ്ശിക വരുത്തിയ തൊഴിലുടമയ്‌ക്ക് അവ ഒറ്റത്തവണയായി അടച്ചുതീർക്കാൻ 'വിശ്വാസ് 2026' എന്ന പേരിൽ പദ്ധതി അവതരിപ്പിച്ച് ഇ.പി.എഫ്.ഒ. നിയമപ്രകാരമുള്ള പിഴയിൽ ഇളവ് നൽകും. ഈ മാസം 29 മുതൽ ആറു മാസത്തേക്കാണ് പദ്ധതിയുടെ കാലാവധി. പിഴ സംബന്ധിച്ച് കോടതിയിലുള്ള കേസുകൾ, കുടിശ്ശിക പിരിച്ചെടുക്കാൻ റിക്കവറി സർട്ടിഫിക്കറ്റ് ഇഷ്യു ചെയ്‌ത കേസുകൾ എന്നിവയിൽ ഒറ്റത്തവണ പിഴയിലൂടെ തീർപ്പാക്കാം. ഉടമയ്‌ക്ക് നോട്ടീസ് ലഭിക്കാത്ത കേസുകളും പദ്ധതിയുടെ പരിധിയിൽ വരും. തൊഴിലുടമകൾക്ക് ഇ.പി.എഫ്.ഒയുടെ എംപ്ലോയർ പോർട്ടൽ വഴി ഡിജിറ്റൽ ഒപ്പ് ഉപയോഗിച്ച് അപേക്ഷ നൽകാം. അപേക്ഷിക്കുന്നതിന് മുമ്പ് പലിശ മുഴുവനായി അടയ്‌ക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |