SignIn
Kerala Kaumudi Online
Thursday, 03 September 2026 2.06 AM IST

അമൃതം പൊടിയിൽ പഞ്ചസാര ഒഴിവാക്കണം: ബാലാവകാശ കമ്മിഷൻ 

READ ENGLISH VERSION


തിരുവനന്തപുരം: അങ്കണവാടികളിലൂടെ കുട്ടികൾക്ക് നൽകുന്ന അമൃതം ന്യൂട്രിമിക്സിൽ പഞ്ചസാര പൂർണമായും ഒഴിവാക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷൻ.

പഞ്ചസാര ചേർക്കുന്നത് കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കും. കുറഞ്ഞ അളവിൽ ശർക്കര ഉൾപ്പെടുത്തുന്നത് ആലോചിക്കണമെന്നും ബാലാവകാശ സംരക്ഷണ കമ്മിഷൻ അംഗം പി.ഷാജേഷ് ഭാസ്‌കർ നിർദ്ദേശിച്ചു. പഞ്ചസാര ദൂരവ്യാപക ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. ഇത് കുട്ടികളുടെ പോഷകാഹാര അവകാശത്തിന് വിരുദ്ധമാണ്. ശാസ്ത്രീയ അടിസ്ഥാനത്തിൽ ഉൽപ്പന്നങ്ങളിലെ പോഷക ഘടന നിശ്ചയിക്കുന്നതിന് ഉന്നതതല കമ്മിറ്റിക്ക് വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ രൂപം നൽകണം.

ടേക്ക് ഹോം റേഷൻ പദ്ധതിയിൽ കുട്ടികളുടെ പ്രായത്തിനനുസരിച്ച് നൽകേണ്ട ന്യൂട്രിമിക്സ് അളവ് സംബന്ധിച്ച് മാർഗ്ഗരേഖ ഉണ്ടാക്കണം. ഉൽപ്പന്നങ്ങളുടെ പാക്കേജ് ലേബലുകളിൽ പോഷക വിവരങ്ങളും കുട്ടികൾക്ക് നൽകേണ്ട അളവുകളും അച്ചടിച്ച് രേഖപ്പെടുത്തണം. അമൃതം ന്യൂട്രീമിക്സ് ഉൾപ്പെടെയുള്ള പോഷകാഹാരങ്ങളുടെ ഉപയോഗം, അവ പാകം ചെയ്യുമ്പോൾ സ്വീകരിക്കേണ്ട രീതികൾ, ആരോഗ്യകരമായ ശീലങ്ങൾ പിന്തുടരേണ്ട ആവശ്യകത എന്നിവ സംബന്ധിച്ച് അങ്കണവാടി വർക്കർമാർക്കും ഗുണഭോക്താക്കൾക്കും നേരിട്ടും പോഷൻ ട്രാക്കർ / വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴിയും വകുപ്പ് ബോധവൽക്കരണം നടത്തണം. പാലക്കാട് പട്ടിത്തറ സ്വദേശി കെ.സഹ്ലയുടെ ഹർജിയിലാണ് നിർദ്ദേശം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: X
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA