SignIn
Kerala Kaumudi Online
Tuesday, 27 October 2026 4.04 AM IST

വൈദേകത്തിന്റെ പേരിൽ ഇ.പിയുടെ കുടുംബപ്പോര്

കണ്ണൂർ: ഇ.പി.ജയരാജന്റെ കുടുംബത്തെ കേന്ദ്രീകരിച്ചുള്ള വൈദേകം ആയുർവേദ റിസോർട്ട് വിവാദം പുതിയ തലത്തിലേക്ക്. അക്കൗണ്ട്സ് വിഭാഗത്തിലുണ്ടായിരുന്ന ടി.കെ.ദീപ അഞ്ചു ലക്ഷം രൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് മാനേജ്‌മെന്റ് ആവർത്തിച്ചു. ഇതിനു തെളിവായി വൗച്ചറുകളും പുറത്തു വിട്ടു. ജയരാജന്റെ സഹോദരീ പുത്രൻ ഇ.പി.ശ്യാംജിത്തിന്റെ ഭാര്യയാണ് ദീപ. പലരുടെയും പേരിൽ വ്യാജ ഒപ്പിട്ട് ദീപ പണം കൈപ്പറ്റിയെന്നാണ് ആരോപണം. വൈദേകം ജയരാജന്റെ അനധികൃത സ്വത്താണെന്ന ആരോപണം മുമ്പ് പി. ജയരാജൻ സി.പി.എം സംസ്ഥാന സമിതിയിൽ ഉന്നയിച്ചത് വിവാദമായിരുന്നു. പിന്നീട് രാജീവ് ചന്ദ്രശേഖരന്റെ ഉടമസ്ഥതയിലുള്ള നിരാമയ റിട്രീറ്റ്സിന് നടത്തിപ്പ് കൈമാറിയതോടെയാണ് വിവാദം അടങ്ങിയത്.

ദീപ തട്ടിപ്പ് നടത്തിയിട്ടില്ലെന്നും, നിയമം പാലിക്കാതെയാണ് പിരിച്ചു വിട്ടതെന്നുമാണ് ശ്യാംജിത്തിന്റെ നിലപാട്. ഓഹരി രേഖകളിൽ മാറ്റം വരുത്താൻ ഇ.പി.ജയരാജന്റെ ഭാര്യ ഇന്ദിര സമ്മർദം ചെലുത്തിയെന്നും അതിനു വഴങ്ങാത്തതിനാണ് ദീപ പ്രതികാര നടപടി നേരിട്ടതെന്നും ശ്യാംജിത്ത് ആരോപിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA