
പത്തനംതിട്ട: ശബരിമല ശ്രീകോവിലിലെ പ്രഭാമണ്ഡലം സാമ്പിളുകളുടെ പരിശോധന സ്വർണക്കൊള്ളക്കേസിൽ വഴിത്തിരിവാകും. സ്ഥാപിച്ചശേഷം ഇതുവരെ അറ്റകുറ്റപ്പണി നടത്തുകയോ ഇളക്കിമാറ്റുകയോ ചെയ്തിട്ടില്ലാത്ത പ്രഭാമണ്ഡലം ശാസ്ത്രീയമായി പരിശോധിക്കുന്നതിലൂടെ കൊള്ളചെയ്യപ്പെട്ട സ്വർണത്തിന്റെ അളവ് തിട്ടപ്പെടുത്താനാകും. പ്രഭാമണ്ഡലത്തിലെ തകിടുകളും വാതിലിന്റെ മുകൾഭാഗത്തെ പാളികളും അഴിച്ച് സാമ്പിളുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കാൻ കഴിഞ്ഞ ദിവസം ഹൈക്കോടതി എസ്.ഐ.ടിക്ക് അനുമതി നൽകിയിരുന്നു.
പത്തു ദിവസത്തിനകം പരിശോധന പൂർത്തിയാക്കണമെന്നാണ് നിർദ്ദേശം. 1998-99 കാലയളവിലാണ് 18 കോടി രൂപ ചെലവിൽ 30.3 കിലോ സ്വർണവും 1900 കിലോ ചെമ്പും ഉപയോഗിച്ച് വിജയ് മല്യ ശബരിമല ക്ഷേത്രം സ്വർണം പൊതിഞ്ഞത്. പ്രഭാമണ്ഡലവും ഇതിൽ ഉൾപ്പെട്ടിരുന്നു. ശ്രീകോവിന്റെ വാതിലിനും അവതാര രൂപങ്ങൾ കൊത്തിയ കട്ടിളപ്പടിക്കും മുകളിലായാണ് ലക്ഷ്മീ രൂപം കൊത്തിയ മനോഹരമായ പ്രഭാമണ്ഡലം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |