SignIn
Kerala Kaumudi Online
Sunday, 25 October 2026 1.36 AM IST

ശബരിമല നെയ്യ് ക്രമക്കേട് ; 11,040 കിലോ മറിച്ചുവിറ്റ കരാറുകാരൻ അറസ്റ്റിൽ

sabarimala

പത്തനംതിട്ട: ശബരിമല നെയ്യ് ക്രമക്കേടിൽ ട്രാൻസ്പോർട്ട് കരാറുകാരൻ കൊല്ലം പേഴുംതുരുത്ത് സ്വദേശി ബിനു (55) അറസ്റ്റിൽ. ഹൈക്കോടതി നിയോഗിച്ച പ്രത്യേക വി​ജി​ലൻസ് സംഘമാണ് പിടികൂടിയത്. നെയ്യ് ക്രമക്കേടി​ലെ ആദ്യ അറസ്റ്റാണി​ത്. 50 ലക്ഷം രൂപയുടെ നഷ്ടം ദേവസ്വം ബോർഡി​ന് ഉണ്ടായെന്നാണ് പ്രാഥമി​ക കണ്ടെത്തൽ.

കഴിഞ്ഞ തീർത്ഥാടന കാലത്ത് പത്തനംതിട്ട മിൽമ ഡെയറിയിൽ നിന്ന് വാങ്ങിയ 11,040 കിലോ നെയ്യിലാണ് ബി​നു തട്ടിപ്പ് നടത്തിയത്. മിൽമ നെയ്യ് തമിഴ്നാട്ടിലെ ഒട്ടൻഛത്രത്തുള്ള വെങ്കിടേശ്വര ട്രേഡേഴ്സ്, ലിയോ ട്രേഡേഴ്സ് എന്നിവയ്ക്ക് മറിച്ചുവിറ്രു. പകരം നിലവാരം കുറഞ്ഞ നെയ്യ് സന്നിധാനത്ത് എത്തിച്ചു.

കേസിൽ നാലാം പ്രതിയാണ് ബിനു. 2025 നവംബർ 5, ഡിസംബർ 6, 2026 ജനുവരി 5 തീയതികളിലാണ് നെയ്യ് തമിഴ്നാട്ടിലേക്ക് റോഡുമാർഗം കൊണ്ടുപോയത്. ചെക്കു പോസ്റ്റുകളിൽ ബിനു നൽകിയ കൃത്രി​മരേഖകളും പിടിച്ചെടുത്തിട്ടുണ്ട്.

ദേവസ്വം വിജിലൻസാണ് ക്രമക്കേട് ആദ്യം കണ്ടെത്തിയത്. ശബരിമല സ്‌പെഷ്യൽ കമ്മി​ഷണർ ആർ.ജയകൃഷ്ണൻ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. സമഗ്രാന്വേഷണത്തിന് ഹൈക്കോടതി നിർദ്ദേശിക്കുകയായിരുന്നു. ബിനുവിനെ കൊല്ലം വിജിലൻസ് കോടതി റി​മാൻഡ് ചെയ്തു.

കൂടുതൽ അറസ്റ്റി​ലേക്ക്

കഴിഞ്ഞയാഴ്ച ബിനുവിന്റെ വീട്ടിലെ (ശ്രീവിഹാർ)​ പരിശോധനയിൽ തട്ടിപ്പിന്റെ പ്രധാന രേഖകൾ ലഭിച്ചി​രുന്നു. കേസിൽ അന്നത്തെ ബോർഡിനും ദേവസ്വം ഉന്നതോദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന് ഇതോടെ തെളിഞ്ഞു. സന്നിധാനത്തെ ദേവസ്വം സൂപ്പർവൈസർ, സ്റ്റോർ മാനേജർ, അരവണ പ്ലാന്റിലെ ഉദ്യോഗസ്ഥർ, തൊഴിലാളികൾ, ട്രാക്ടർ ഡ്രൈവർമാർ എന്നി​വരെയും ചോദ്യം ചെയ്തു. കൂടുതൽ അറസ്റ്റ് ഉടനെയുണ്ടാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA