SignIn
Kerala Kaumudi Online
Wednesday, 17 June 2026 3.00 AM IST

 സെൻസസ് സെൽഫ് എന്യൂമറേഷൻ:..... പങ്കാളിയായി ഗവർണറും മുഖ്യമന്ത്രിയും

1

തിരുവനന്തപുരം: സെൻസസിന്റെ ഭാഗമായുള്ള സെൽഫ് എന്യൂമറേഷന് സംസ്ഥാനത്ത് തുടക്കമായി. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറും മുഖ്യമന്ത്രി വി.ഡി. സതീശനും സെൽഫ് എന്യൂമറേഷൻ നിർവഹിച്ചതോടെ സെൻസസ് പ്രവർത്തനങ്ങൾ ഔദ്യോഗികമായി ആരംഭിച്ചു.
ലോക്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ സെൻസസ് പോർട്ടലിലൂടെ വിവരങ്ങൾ നൽകി സെൽഫ് എന്യൂമറേഷൻ പൂർത്തിയാക്കി. ഡിജിറ്റൽ സെൻസസിലൂടെ രാജ്യം സുപ്രധാന നേട്ടത്തിന് സാക്ഷ്യം വഹിക്കുകയാണെന്നും സെൻസസ് നടപടികളുമായി എല്ലാവരും സഹകരിക്കണമെന്നും ഗവർണർ അഭ്യർത്ഥിച്ചു. ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, സെൻസസ് സ്റ്റേറ്റ് നോഡൽ ഓഫീസർ കെ. ബിജു, സെൻസസ് ഓപ്പറേഷൻ ഡയറക്ടർ ഡോ. ടി. മിത്ര, ഗവർണറുടെ സെക്രട്ടറി ഡോ. കെ. വാസുകി, കളക്ടർ അനുകുമാരി സെൻസസ് എക്‌സിക്യുട്ടീവ് ഓഫീസർ അഞ്ജലി ജോസ് എന്നിവർ പങ്കെടുത്തു.
ബഡ്ജറ്റ് തയ്യാറക്കലുമായി ബന്ധപ്പെട്ട് മാസ്‌കോട്ട് ഹോട്ടലിലായിരുന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ ഇവിടെവച്ചാണ് സെൽഫ് എന്യൂമറേഷൻ നടത്തിയത്. എല്ലാ പൗരന്മാരും സെൻസസിൽ പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 15 ദിവസത്തെ സെൽഫ് എന്യൂമറേഷൻ കാലയളവിൽ ജനത്തിന് സെൻസസ് പോർട്ടൽ (https://se.census.gov.in/) വഴി വിവരം നേരിട്ട് സമർപ്പിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SENSES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA