SignIn
Kerala Kaumudi Online
Wednesday, 30 September 2026 11.54 PM IST

തിരുവനന്തപുരത്തെ സംഘർഷം; നാളെ പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐ

READ ENGLISH VERSION
sfi
യൂണിവേഴ്‌സിറ്റി ഹോസ്റ്റിലിൽ പൊലീസ് കയറിയപ്പോൾ. ടിവി ദൃശ്യം

തിരുവനന്തപുരം : പാളയം യൂണിവേഴ്‌സിറ്റി ഹോസ്റ്റലിൽ കയറി പൊലീസ് വിദ്യാർത്ഥികളെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കാൻ എസ്.എഫ്.ഐ ആഹ്വാനം ചെയ്തു. പൊലീസിന്റെയും കെ.എസ്.യു,​ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ യും നടപടിയിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്തെ എല്ലാ ജില്ലാ പൊലീസ് മേധാവികളുടെ ഓഫീസുകളിലേക്കും എസ്.എഫ്.ഐ മാർച്ച് നടത്തും.

കൂടാതെ പൊലീസ് ആക്രമണത്തിനെതിരെ നാളെ വൈകിട്ട് അഞ്ച് മണിക്ക് വമ്പിച്ച പ്രതിഷേധത്തിനും സംഘടന ആഹ്വാനം ചെയ്തുു. തിരുവനന്തപുരത്തെ സംഭവങ്ങളിൽ പ്രതിഷേധിച്ച് കോഴിക്കോട് മാവൂർ റോഡിൽ ഡി.വൈ.എഫ്.ഐ ഉടൻ പ്രതിഷേധ പ്രകടനം നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SFI, SFI STRIKE, UNIVERSITY HOSTEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA