SignIn
Kerala Kaumudi Online
Thursday, 25 June 2026 3.02 AM IST

വീണാവിജയനെ ചോദ്യചെയ്യാൻ എസ്.എഫ്.ഐ.ഒ രേഖകൾ

കൊച്ചി: സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്‌സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ അന്വേഷിച്ച സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്.എഫ്.ഐ.ഒ) തയ്യാറാക്കിയ റിപ്പോർട്ട് ഔദ്യോഗികമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി)കൈമാറി. വീണയെ 29ന് വീണ്ടും ചോദ്യം ചെയ്യുന്നതിന് ഈ റിപ്പോർട്ട് സഹായമാകും. 54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്നതാണ് റിപ്പോർട്ട്. എസ്.എഫ്.ഐ.ഒ രേഖകൾ പ്രകാരം സുപ്രധാനവിവരങ്ങളിൽ വീണാവിജയനോട് ചോദ്യങ്ങൾ ഉയരും. കഴിഞ്ഞ ദിവസം നടത്തിയ ചോദ്യം ചെയ്യലിൽ നിർണായക ചോദ്യങ്ങളിൽ കൃത്യമായ ഉത്തരം ഇ.ഡിക്ക് ലഭിച്ചിരുന്നില്ല.

കൊച്ചിയിലെ പ്രത്യേക പി.എം.എൽ.എ കോടതിയിൽ എസ്.എഫ്.ഐ.ഒ സമർപ്പിച്ച കുറ്റപത്രത്തിലെ രേഖകളാണ് ഇ.ഡിയുടെ അപേക്ഷപ്രകാരം ലഭിച്ചത്. എസ്.എഫ്.ഐ.ഒയ്ക്ക് വീണ നൽകിയ മൊഴി, സി.എം.ആർ.എൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങൾ, എക്‌സാലോജിക്കും സി.എം.ആർ.എല്ലും തമ്മിലുള്ള കത്തിടപാടുകൾ, കരാറുകൾ തുടങ്ങിയവ ഇതിലുൾപ്പെടുന്നു.

കഴിഞ്ഞ 17ന് നൽകാൻ കോടതി നിർദ്ദേശിച്ച രേഖകളാണിവ. പകർപ്പുകൾ സർട്ടിഫൈ ചെയ്‌തു നൽകേണ്ടതിനാലാണ് വൈകിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SFIO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA