SignIn
Kerala Kaumudi Online
Tuesday, 01 September 2026 9.11 AM IST

ഇൻസ്റ്റഗ്രാം ചിത്രത്തിന് ലൈക്കടിച്ചതോടെ നോട്ടപ്പുള്ളി, ഒറ്റുകൊടുത്തുവെന്ന് സംശയം   തോന്നിയതോടെ   കൊല്ലാനുറച്ചു,  ഷാൻ   കൊലക്കേസിൽ   നിർണായക   വിവരങ്ങൾ   പുറത്ത്

shan-babu

കോട്ടയം: ഷാൻ ബാബുവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷ പൊലീസ് കണ്ടെത്തി. ഇന്നലെ രാത്രിയോടെ അയർക്കുന്നത്ത് നിന്നാണ് വാഹനം കണ്ടെത്തിയത്. ഈ ഓട്ടോയിൽവച്ചാണ് ഷാൻ ബാബു ക്രൂര മർദ്ദനത്തിന് ഇരയായതെന്ന് പൊലീസ് വ്യക്തമാക്കി. വിനു എന്ന ആളിന്റേതാണ് ഈ ഓട്ടോറിക്ഷ. ഇയാൾ ഉൾപ്പെടെ 16 പേരാണ് കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുള്ളത്.

കൊലപാതക സംഘത്തിൽ കുപ്രസിദ്ധ ഗുണ്ട പുൽച്ചാടി ലുതീഷ് ഉണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കി. ജോമോന്റെ കൂട്ടാളിയാണ് ലുതീഷ്. ഇരുവരും മദ്യപിച്ചിരിക്കുന്നതിനിടയിലാണ് ഷാൻ ബാബുവിനെ തട്ടികൊണ്ടുപോകാൻ ആസൂത്രണം ചെയ്തത്. കൊലപ്പെടുത്തണമെന്ന് ലക്ഷ്യത്തോടെയാണ് ഷാനെ കൊണ്ടുപോയതെന്നും പൊലീസ് പറഞ്ഞു.

ഷാൻ ബാബുവിനെ കൊലപ്പെടുത്തിയത് പൊലീസിന് ഒറ്റുകൊടുത്തുവെന്ന സംശയത്തിന്റെ പേരിലാണ്. കൊല്ലപ്പെട്ട ഷാൻ എതിർ സംഘാംഗങ്ങളുടെ ഒപ്പം ഉല്ലാസയാത്ര പോയതും ഫോട്ടോ സമൂഹമാദ്ധ്യങ്ങളിൽ പങ്കുവച്ചതും സംശയം ബലപ്പെടുത്തി. ഷാൻ മുഖേന എതിർ സംഘത്തലവനായ സൂര്യനെ കണ്ടെത്താനും ജോമോൻ പദ്ധതിയിട്ടു. കൊല്ലപ്പെട്ട ഷാനിന്റെ സുഹൃത്തായ സൂര്യൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ജോമോന്റെ എതിർ സംഘത്തിന്റെ നേതാവായ സൂര്യൻ എന്ന ശരത് പി രാജ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രത്തിൽ ഷാൻ ലൈക്കടിച്ചിരുന്നു. ഇതോടെ ഷാൻ ജോമോന്റെ നോട്ടപ്പുള്ളിയായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA