SignIn
Kerala Kaumudi Online
Tuesday, 01 September 2026 3.19 AM IST

ശിവഗിരി ആശ്രമം ഒഫ് നോർത്ത് അമേരിക്ക ഗുരുജയന്തി ആഘോഷം

sivagiri-of-north-amerikk

നോർത്ത് അമേരിക്ക: ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തി ശിവഗിരി ആശ്രമം ഒഫ് നോർത്ത് അമേരിക്ക ആശ്രമത്തിൽ ആഘോഷിച്ചു.
സ്വാമി ഗുരുപ്രസാദിന്റെ നേതൃത്വത്തിൽ മഹാ ഗുരുപൂജ നടത്തി. ഗുരുദേവന്റെ ദന്തഡോക്ടർ ആയിരുന്ന ഡോ. ജി.ഒ. പാലിന്റെ മകൻ ഡോ. ശിവരാജ് പാൽ ചതയദിനസമ്മേളനം ഉദ്ഘാടനം ചെയ്തു. ഗുരുദേവന്റെ അനുഗ്രഹം അച്ഛനും അമ്മയ്ക്കും ഉണ്ടായിരുന്നതുകൊണ്ടാണ് അമേരിക്കയിൽ വരാൻ സാധിച്ചതെന്നും തന്റെ ഭവനത്തിലാണ് അച്ഛൻ ഗുരുദേവന്റെ ദിവ്യദന്തം കൊണ്ടുവന്നു സൂക്ഷിച്ചിരുന്നത് എന്നും അദ്ദേഹം അനുസ്മരിച്ചു.
ആശ്രമം പ്രസിഡന്റ് ഡോ. ശിവദാസൻ മാധവൻ ചാന്നാർ നേതൃത്വം നൽകി. ഗുരുദേവന്റെ ഏകലോക സന്ദേശത്തെ ആസ്പദമാക്കി സ്വാമി ഗുരുപ്രസാദ് അനുഗ്രഹ പ്രഭാഷണം നടത്തി. ആശ്രമം ട്രസ്റ്റ് ബോർഡ് അംഗങ്ങളായ, ശ്രീനിവാസൻ, ശ്രീധരൻ, രത്നമാ ഗോപിനാഥൻ, സരിത അനിൽ, ആശ്രമത്തിലെ മുതിർന്ന അംഗങ്ങളായ കാർത്യായനി രാജേന്ദ്രൻ, മധുരം ശിവരാജൻ, ജയരാജ് ജയദേവൻ, കവിതാ ജയരാജ്, സന്തോഷ്, സതി സന്തോഷ്, മൗലീക് പാണ്ഡ്യ, പൂജാ മൗലീക്, രാജീവ് ഭാസ്‌കരൻ, മല്ലിക രാജീവ്, ഫിലഡാൻഫിയ, എസ്.എൻ.എ പ്രസിഡന്റ് ലേഖകൃഷ്ണൻ, സെക്രട്ടറി അനുരേഖ മുരളീകൃഷ്ണൻ, രാജീവ്, ഡോ. അജയ്, ഡോ. കൃഷ്ണകുമാർ തുടങ്ങിയവർ നേതൃത്വം നൽകി. ജനറൽസെക്രട്ടറി മിനി അനിരുദ്ധൻ സ്വാഗതവും വൈസ്‌പ്രസിഡന്റ് അനിൽകുമാർ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SIVAGIRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA