SignIn
Kerala Kaumudi Online
Tuesday, 01 September 2026 12.29 AM IST

26 രൂപയ്ക്ക് അധിക അരി വിതരണം തുടരും

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകൾ വഴി കിലോഗ്രാമിന് 26 രൂപയ്ക്ക് നൽകുന്ന അധിക അരിയുടെ വിതരണം സെപ്തംബറിലും തുടരും. ഓണത്തോടനുബന്ധിച്ച് ആഗസ്റ്റിൽ മാത്രം വിതരണം ചെയ്യാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ കൂടുതൽ പേർ വാങ്ങിയതും പൊതു വിപണിയിൽ അരി വില ഉയർന്നു നിൽക്കുന്നതുമാണ് വിതരണം തുടരാൻ തീരുമാനിച്ചത്. മൂന്നു മുതൽ വിതരണം പുനരാരംഭിക്കും. മുൻഗണനാ വിഭാഗ കാർഡുകൾക്ക് (പിങ്ക്) മൂന്നു കിലോ വീതവും നീല, വെള്ള, ബ്രൗൺ കാർഡുകൾക്ക് 10 കിലോ വീതവുമാണ് അധിക അരി നൽകുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA