SignIn
Kerala Kaumudi Online
Monday, 24 August 2026 1.17 AM IST

സത്യവ്രതസ്വാമികൾ ഗുരുദേവന്റെ പ്രിയ ശിഷ്യൻ: സ്വാമി സച്ചിദാനന്ദ

sachidananda-swami

ശിവഗിരി: ശ്രീനാരായണഗുരുവിന്റെ ശിഷ്യപ്രമുഖനായിരുന്ന സത്യവ്രതസ്വാമികൾ അറിയപ്പെട്ടിരുന്നത് ഗുരുവിന്റെ വിവേകാനന്ദൻ എന്ന പേരിലാണന്ന് സ്വാമ സച്ചിദാനന്ദ. പ്രാസംഗികനായിരുന്ന സ്വാമി ശാരീരിക ഗാംഭീര്യം കൊണ്ടും ഉയർന്ന ആലോചനകൊണ്ടും ആരെയും ആകർഷിച്ചിരുന്നു. ശ്രീനാരായണ ഗുരുവിന് സത്യവ്രതനെപ്പോലെ ഒരു ശിഷ്യനുണ്ടായിട്ടില്ലെന്ന് സി. കേശവനും എന്നെക്കൊണ്ട് സവർണ ജാഥ നയിപ്പിച്ചത് സ്വാമിയാണെന്ന് മന്നത്ത് പത്മനാഭനും സത്യവ്രതസ്വാമിയെപ്പോലെ സ്വതന്ത്രചിന്തകനായ ഒരാൾ കേരളത്തിലുണ്ടായിട്ടില്ലെന്ന് സഹോദരൻ അയ്യപ്പനും പറഞ്ഞിട്ടുണ്ട്. 34 വയസ് തികയ്ക്കുന്നതിന് മുമ്പുള്ള സ്വാമിയുടെ സമാധിയിൽ ജാതിമതഭേദമെന്യേ എല്ലാവരും ദുഃഖിച്ചു. സത്യവ്രതസ്വാമികളുടെ സമാധി ശതാബ്ദി സെപ്തംബർ രണ്ടിന് രാജ്യമൊട്ടാകെ ഗുരുധർമ്മ പ്രചാരണ സഭയുടെയും മറ്റും നേതൃത്വത്തിൽ നടക്കുന്നുണ്ടെന്ന് സച്ചിദാനന്ദ സ്വാമി പറഞ്ഞു. ജി.ഡി.പി.എസിന്റെ ആഭിമുഖ്യത്തിൽ സമാധിശതാബ്ദി സ്മാരകമന്ദിരം നവാമി സത്യവ്രതം എന്ന പേര് ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു സ്വാമി സച്ചിദാനന്ദ.

ശി​വ​ഗി​രി​ ​ആ​ശ്ര​മം​ ​ഓ​ഫ്
നോ​ർ​ത്ത് ​അ​മേ​രി​ക്ക
ഗു​രു​ജ​യ​ന്തിആ​ഘോ​ഷം

നോ​ർ​ത്ത് ​അ​മേ​രി​ക്ക​ ​:​ ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​ദേ​വ​ന്റെ​ 172​ ​-ാ​മ​ത് ​ജ​യ​ന്തി​ ​ആ​ഘോ​ഷ​ത്തി​ന്ശി​വ​ഗി​രി​ ​ആ​ശ്ര​മം​ ​ഓ​ഫ് ​നോ​ർ​ത്ത് ​അ​മേ​രി​ക്ക​യി​ൽ​ ​ഒ​രു​ക്ക​ങ്ങ​ൾ​ ​പൂ​ർ​ത്തി​യാ​യി​ .​ ​ശാ​ന്തി​ ​ഹ​വ​നം​ ,​ഗു​രു​പൂ​ജ​ ,​ ​ഗു​രു​ദേ​വ​ ​ജ​യ​ന്തി​ ​സ​മ്മേ​ള​നം​ ,​ ​സാം​സ്കാ​രി​ക,​ ​പ​രി​പാ​ടി​ക​ൾ​ ​എ​ന്നി​വ​ 30​ന് ​ആ​ശ്ര​മ​ത്തി​ലെ​ ​ധ്യാ​ന​ ​മ​ണ്ഡ​പ​ത്തി​ൽ​ ​ഗു​രു​പ്ര​സാ​ദ് ​സ്വാ​മി​ക​ളു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ന​ട​ത്തും.
ആ​ശ്ര​മം​ ​പ്ര​സി​ഡ​ൻ​റ് ​ആ​ലം​മൂ​ട്ടി​ൽ​ ​ഡോ​:​ശി​വ​ദാ​സ​ൻ​ ​മാ​ധ​വ​ൻ​ ​ചാ​ന്നാ​ർ​ .​വൈ​സ് ​പ്ര​സി​ഡ​ൻ്റു​മാ​രാ​യ​ ​അ​നി​ൽ​ ​കു​മാ​ർ​ ,​കേ​ര​ള​കൗ​മു​ദി​ ​കു​ടും​ബാം​ഗംമ​നോ​ജ് ​കു​ട്ട​പ്പ​ൻ,​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​മി​നി​ ​അ​നു​രു​ദ്ധ​ൻ,​ ​ട്ര​ഷ​റ​ർ​ ​ശ്രീ​നി​ ​പൊ​ന്ന​ച്ച​ൻ,​ ​സെ​ക്ര​ട്ട​റി​ ​സാ​ജ​ൻ​ ​രാ​ജ​ൻ​ ​ജ​ന​റ​ൽ​ ​ക​ൺ​വീ​ന​ർ​ ​പ്ര​സ​ന്ന​ ​ബാ​ബു​ ​തു​ട​ങ്ങി​യ​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​ച​ത​യ​ദി​ന,​ ​ഓ​ണാ​ഘോഷ പ​രി​പാ​ടി​ക​ൾ​ .​ഫി​ലാ​ലി​ലും​ ​വാ​ഷിം​ഗ്ച​ണി​ലും നി​ന്നു​ള്ള​ ​ഗു​രു​ ​ഭ​ക്ത​ർ,​ ​ആ​ശ്ര​മ​ ​ട്ര​സ്റ്റി​ ​ബോ​ർ​ഡം​ഗ​ങ്ങ​ൾ​ ,​ ​ഗാ​ർ​ഡി​യ​ൻ​ ​കൗ​ൺ​സി​ൽ​ ​അം​ഗ​ങ്ങ​ൾ​ ,​ ​മെ​മ്പ​ർ​മാ​ർ​ ,​ ​ഭ​ക്ത​ജ​ന​ങ്ങ​ൾ​ ​എ​ന്നി​വ​രു​ടെ​ ​സാ​ന്നി​ധ്യം​ ​ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ​മി​ക​വ് ​പ​ക​രും​ .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SIVAGIRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA