SignIn
Kerala Kaumudi Online
Wednesday, 23 September 2026 12.16 PM IST

ശിവഗിരി ആശ്രമം ഒഫ് യു.കെയിൽ ശ്രീനാരായണ ഗുരുദേവ ജയന്തി

uk

ലണ്ടൻ: ശിവഗിരി മഠത്തിന്റെ അഫിലിയേറ്റഡ് സെന്ററായ യു.കെയിലെ ശിവഗിരി ആശ്രമത്തിൽ 172-മത് ശ്രീനാരായണ ഗുരുദേവ ജയന്തി 28ന് ആഘോഷിക്കും. രാവിലെ 9ന് മഹാഗുരുപൂജയോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. തുടർന്ന് ജയന്തി ഘോഷയാത്ര, ശ്രീനാരായണ ഗുരുദേവന്റെ അമൂല്യ കൃതികൾ കോർത്തിണക്കിയുള്ള ‘ഗുരു ഭജൻസ്’എന്നിവയും സംഘടിപ്പിക്കും. ജയന്തി സമ്മേളനം മണപ്പുറം ഫിനാൻസ് എം.ഡി ആൻഡ് സി.ഇ.ഒ വി.പി. നന്ദകുമാർ ഉദ്ഘാടനം ചെയ്യും. ശിവഗിരി മഠത്തിന്റെ പ്രതിനിധി സ്വാമി വീരേശ്വരാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും. ലണ്ടൻ യൂണിവേഴ്സിറ്റി പ്രൊഫസർ അലക്സ് ഗ്യാസ് മുഖ്യാതിഥിയായിരിക്കും. മുംബയ് ശ്രീനാരായണ മന്ദിർ സമിതി ബോർഡ് അംഗം വി.പി.മോഹൻദാസ് ഉൾപ്പെടെ വിവിധ സാമൂഹിക, സാംസ്കാരിക, ആത്മീയ രംഗങ്ങളിലുള്ളവരും പങ്കെടുക്കും. ഗുരുമിത്ര ടീമിന്റെ മെഗാ തിരുവാതിര, സേവനം യു.കെ.യുടെ വിവിധ കുടുംബ യൂണിറ്റുകളിലുള്ളവരുടെ കലാപരിപാടികളും അരങ്ങേറും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SIVAGIRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA