SignIn
Kerala Kaumudi Online
Saturday, 03 October 2026 1.24 AM IST

സാമൂഹ്യനീതി ഓഫീസർ ഷംല പാഞ്ഞെത്തും, വീൽച്ചെയറിൽ

READ ENGLISH VERSION
samla1
പത്തനംതിട്ട ജില്ലാ സാമൂഹ്യനീതി ഒാഫീസർ ഷംല ബീഗം ഓഫീസിൽ ഉദ്യോഗസ്ഥർക്ക് നിർദ്ദേശങ്ങൾ നൽകുന്നു

പത്തനംതിട്ട: പോളിയോ തളർത്തിയ കാലുകൾ ജീവിതത്തിന്റെ പടവുകൾ താണ്ടാൻ ഷംലാബീഗത്തിന് തടസമായില്ല. സാമൂഹ്യനീതി വകുപ്പ് ജില്ല ഓഫീസറാണ് ഇപ്പോൾ ഷംല. പ്രായം 54 വയസ്. സഞ്ചരിക്കാൻ വീൽച്ചെയറിന്റെ സഹായം വേണമെങ്കിലും എല്ലായിടത്തും പാഞ്ഞെത്തും.

സർവീസിൽ കയറിയിട്ട് 31 വർഷം. മികച്ച ഉദ്യോഗസ്ഥ. ജില്ലയിലെ പ്രധാന സർക്കാർ സ്ഥാപനങ്ങളും ഓഫീസുകളും ആശുപത്രികളും ഭിന്നശേഷി സൗഹൃദമാക്കിയതിനുപിന്നിലും ഷംലബീഗത്തിന്റെ പോരാട്ടവീര്യമുണ്ട്.

ഒന്നരവയസിലാണ് പോളിയോ ബാധിച്ച് കാലുകളുടെ ചലനശേഷി നഷ്ടമായത്. ആദ്യം ക്രച്ചസുപയോഗിച്ച് നടക്കാൻ തുടങ്ങി. പിന്നീട് വീൽച്ചെയറിലായി. ജോലി ലഭിച്ച നാളുകളിൽ

പിതാവാണ് ഓഫീസിൽ എത്തിച്ചിരുന്നത്. സ്കൂട്ടറും കാറും ഓടിച്ച് ഓഫീസിലെത്താൻ കഴിയുമെങ്കിലും വീൽച്ചെയറിൽ കയറുന്നത് പ്രയാസമായിരുന്നു. ഇപ്പോൾ അതും ശീലമായി. വിവാഹശേഷം ഭർത്താവ് ഹൈദരലിയാണ് ഓഫീസിലേക്ക് കാറിലെത്തിക്കുന്നത്. ബാങ്ക് ജീവനക്കാരനാണ് ഹൈദരലി. പരിമിതികളുണ്ടെങ്കിലും യാത്രകൾ ഏറെ ഇഷ്ടപ്പെടുന്നു ഷംല. മകൾ:എൽ എൽ.ബി വിദ്യാർത്ഥിയായ ഹിബ ഹൈദർ.

പഠനത്തിൽ ഒന്നാമത്


പന്തളം കുളനട വെള്ളാപ്പള്ളി വീട്ടിൽ മിലിട്ടറി ഉദ്യോഗസ്ഥനായിരുന്ന ജമാലുദ്ദീൻ റാവുത്തറുടെയും വീട്ടമ്മയായ ഐഷാബീവിയുടെയും മകളായ ഷംല എല്ലാ ക്ലാസിലും ഒന്നാമതായിരുന്നു. ബി.കോമും ടൈപ്പ് റൈറ്റിംഗും പഠിച്ച് 23ാം വയസിൽ ക്ലറിക്കൽ തസ്തികയിൽ പ്രവേശിച്ചു. രണ്ടു വർഷം മുമ്പാണ് സാമൂഹ്യനീതി വകുപ്പ് ജില്ല ഓഫീസറായത്.

"എന്തെങ്കിലും ലക്ഷ്യത്തോടെ മുന്നോട്ടുപോയാൽ അത് നേടാൻ കഴിയും. ബുദ്ധിമുട്ടുകളെ അതിജീവിക്കാനാകും. ഭിന്നശേഷി സൗഹൃദ സാഹചര്യം ബസുകളിലും റോഡുകളിലും അടക്കം എല്ലായിടത്തും വേണം

-ഷംല ബീഗം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPECIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA